കേരളം അല്ലേ, വിവാദങ്ങള്‍ ഉണ്ടാകുമല്ലോ.. ഐഎഫ്എഫ്‌കെ മാത്രമല്ല അധ്യക്ഷന്റെ ഉത്തരവാദിത്വം: റസൂല്‍ പൂക്കുട്ടി

കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത് റസൂല്‍ പൂക്കുട്ടി. ഗുരുതുല്യന്മാരായിട്ടുള്ളവര്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഒരു കൊച്ചു ഗ്രാമത്തില്‍ നിന്ന് ഇതുവരെ എത്തിയതിന് കാരണം അക്കാദമി ആണ്. ചലച്ചിത്ര അക്കാദമിയിലെ അക്കാദമിക്‌സ് എന്ന ഭാഗത്തിന് കൂടി ഊന്നല്‍ കൊടുക്കുമെന്നും റസൂല്‍ പൂക്കുട്ടി പ്രതികരിച്ചു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാനാവുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. ഭരണം എന്നതിനെ പവര്‍ ആയിട്ട് കാണുന്നില്ല. മാറുന്ന കാലത്തിന് അനുസരിച്ച് ദിശ മാറ്റണം എന്നതാണ് പ്രധാനം. ഒരു കൊച്ചു ഗ്രാമത്തില്‍ നിന്ന് ഇതുവരെ എത്തിയതിന് കാരണം അക്കാദമി ആണ്. ചലച്ചിത്ര അക്കാദമിയിലെ അക്കാദമിക്‌സ് എന്ന ഭാഗത്തിന് കൂടി ഊന്നല്‍ കൊടുക്കും.

ഐഎഫ്എഫ്‌കെ മാത്രമല്ല അധ്യക്ഷന്റെ ഉത്തരവാദിത്വം. അങ്ങനെ ഒരു രീതി ഉണ്ടാക്കി വച്ചിട്ടുണ്ട്. ചലച്ചിത്രമേള നടക്കുമ്പോള്‍ ഞാന്‍ ലണ്ടനില്‍ ആയിരിക്കും. ഏറ്റവും അധികം വിമര്‍ശനം നേരിടുന്ന വിഭാഗമാണ് ഞങ്ങളുടേത്. എന്റെ നാട്.. എന്റെ സിനിമ… ഇവിടേക്ക് എന്നെ തിരിച്ചു വിളിക്കുമ്പോള്‍ വരണം എന്ന് റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി.

പുതിയ അംഗങ്ങള്‍ ചുമതലയേറ്റ ചടങ്ങില്‍ മുന്‍ ചെയര്‍മാന്‍ പ്രേംകുമാര്‍ പങ്കെടുത്തില്ല, ഇതിനെ കുറിച്ചും താരം പ്രതികരിച്ചു. പ്രേംകുമാറിനെ വിളിക്കാന്‍ സമയം കിട്ടിയില്ല. വിവാദങ്ങളെ കുറിച്ച് അറിയില്ല. കേരളം അല്ലേ, വിവാദങ്ങള്‍ ഉണ്ടാകുമല്ലോ. എല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ്. സിനിമയുടെ സാങ്കേതിക വിഭാഗത്തെ സര്‍ക്കാര്‍ എത്ര നന്നായി കാണുന്നു എന്നതാണ് തന്റെ അധ്യക്ഷ സ്ഥാനമെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കുക്കു പരമേശ്വരനാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍പേഴ്‌സണ്‍. അമല്‍ നീരദ്, സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി. രാകേഷ്, സുധീര്‍ കരമന, റെജി എം. ദാമോദരന്‍, സിത്താര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, സോഹന്‍ സീനുലാല്‍, ജി.എസ്. വിജയന്‍, ശ്യാം പുഷ്‌കരന്‍, സാജു നവോദയ, എന്‍. അരുണ്‍, പൂജപ്പുര രാധാകൃഷ്ണന്‍, യൂ, ശ്രീഗണേഷ് എന്നിവരടങ്ങുന്നതാണ് ജനറല്‍ കൗണ്‍സില്‍.

Latest Stories

'മിണ്ടാതിരിയെട ചെറുക്കാ', ആരാധകനോട് കയർത്ത് അർശ്ദീപ് സിങ്; സംഭവം ഇങ്ങനെ

ദീപക്കിന്റെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

'മത ധ്രുവീകരണത്തിന് ആസൂത്രിതമായ ശ്രമം നടക്കുന്നു, മന്ത്രിയുടെ പ്രതികരണം നാടിന്‍റെ സൗഹൃദാന്തരീക്ഷം തകർക്കുന്നത്'; സമസ്ത

'എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം രേണു സുധിക്കായിരിക്കുമെന്നാണ് ബിഷപ്പ് പറഞ്ഞത്, തിരുത്താൻ ഇനിയും സമയമുണ്ട്'; ആലപ്പി അഷ്റഫ്

'കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് തീർച്ച, ജനതയുടെ ശബ്ദം കേൾക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നില്ല'; രാഹുൽ ഗാന്ധി

കരൂർ ആൾക്കൂട്ട ദുരന്തം; ടിവികെ അധ്യക്ഷൻ വിജയ്‌യെ പ്രതി ചേർക്കാൻ സാധ്യത, സിബിഐ ഉടൻ കുറ്റപത്രം സമർപ്പിക്കും

IND vs NZ: "അവനെ ആദ്യ മത്സരം മുതൽ കളിപ്പിക്കണമായിരുന്നു'; പരമ്പരയിലെ വലിയൊരു പോസിറ്റീവ് ചൂണ്ടിക്കാട്ടി പത്താൻ

ശബരിമല സ്വർണക്കൊള്ള കേസ്; എൻ വാസു വീണ്ടും റിമാൻഡിൽ, റിമാൻഡ് 14 ദിവസത്തേക്ക്

'സജി ചെറിയാന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെ, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം'; വി ഡി സതീശൻ

'വിശ്വാസമല്ല, ആരോഗ്യമുള്ള ജനങ്ങളാണ് പ്രധാനം'; മിനി മോഹൻ