ആ സിനിമ മമ്മൂക്ക ചെയ്യാമെന്ന് ഏറ്റതാണ്, പക്ഷെ പിന്നീട് നടന്ന പ്രശ്‌നങ്ങള്‍..; തുറന്നു പറഞ്ഞ് റസൂല്‍ പൂക്കുട്ടി

റസൂല്‍ പൂക്കുട്ടിയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണ് ‘ഒറ്റ’. ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒക്ടോബര്‍ 27ന് ആണ് തിയേറ്ററുകളില്‍ എത്തിയത്. ഒറ്റ സിനിമയ്ക്ക് മുമ്പ് താന്‍ ചെയ്യാനിരുന്ന മമ്മൂട്ടി ചിത്രത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് റസൂല്‍ പൂക്കുട്ടി.

”സിനിമാ പഠിത്തം കഴിഞ്ഞ ഉടനടി ഞാന്‍ ഒരു സിനിമ ഉണ്ടാക്കാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ടിരുന്നു. ഗോവര്‍ദ്ധന്റെ യാത്രകള്‍ എന്ന പുസ്തകം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. 2000ല്‍ ഞാന്‍ മമ്മൂക്കയെ അപ്രോച്ച് ചെയ്തു. മമ്മൂക്ക അത് ചെയ്യാമെന്ന് ഏറ്റു. അപ്പോള്‍ എന്റെ ഉമ്മ മരിച്ചു, ബാപ്പ മരിച്ചു, എനിക്ക് അസുഖം വന്നു…”

”അങ്ങനെ എന്റെ കരിയറും ജീവിതവും വളരെ വ്യത്യസ്മായ വഴികളിലൂടെ യാത്രയായി. പിന്നീട് ഇങ്ങനെയൊക്കെ സംഭവിച്ചു. ബ്ലാക്ക് സിനിമ സംഭവിച്ചു. അത് കഴിഞ്ഞ് എനിക്ക് എന്റെ കരിയറില്‍ ഒരു തിരിഞ്ഞു നോട്ടം ഉണ്ടായിട്ടില്ല” എന്നാണ് റസൂല്‍ പൂക്കുട്ടി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മലയാള സിനിമയെ ഇന്ന് ലോകം മുഴുവന്‍ ഉറ്റു നോക്കുന്നതിന് തനിക്കും എ.ആര്‍ റഹ്‌മാനും ലഭിച്ച ഓസ്‌കറും കാരണമായിട്ടുണ്ടെന്നും റസൂല്‍ പൂക്കുട്ടി പറയുന്നുണ്ട്. ”ഞാന്‍ ചെയ്തത് അന്ന് ഇന്ത്യന്‍ സിനിമയില്‍ കേള്‍ക്കാത്തൊരു ശബ്ദം ഉണ്ടാക്കുകയാണ്. ഇന്ന് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ പകുതിയോളം ഇന്ത്യന്‍ സിനിമകളും സിങ്ക് സൗണ്ട് ചെയ്യുന്നുണ്ട്.”

”ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങുമ്പോള്‍ മലയാള സിനിമകളെ തട്ടുപൊളിപ്പന്‍ സിനിമകള്‍ എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. ഇന്ന് ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കുന്നത് മലയാള സിനിമകളാണ്. എനിക്കും റഹ്‌മാനും ലഭിച്ച ഓസ്‌കര്‍ അതിനൊരു കാരണമായിട്ടുണ്ട് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍” എന്നാണ് റസൂല്‍ പൂക്കുട്ടിയുടെ വാക്കുകള്‍.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ