40 കോടി രൂപയുടെ നഷ്ടപരിഹാരം; ഞാന്‍ ആറാം പ്രതി: കള്ളക്കേസിനെ കുറിച്ച് റസൂല്‍ പൂക്കുട്ടി

തന്റെ മേല്‍ ചുമത്തപ്പെട്ട കള്ളക്കേസിനെ കുറിച്ച് മനസ്സുതുറന്ന് റസൂല്‍ പൂക്കുട്ടി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ അനുഭവിച്ചതിനെ കുറിച്ചും പറയുകയാണെങ്കില്‍ ഒരു സംഭവമുണ്ട്. എന്റെ കൂടെ ഒരാള്‍ വന്ന് ഫോട്ടോ എടുത്തു. ഈ ആള്‍ ആരാ എന്താ എന്നൊന്നും എനിക്ക് അറിയില്ല.

ഒരു ദിവസം എനിക്ക് ഒരു ലീഗല്‍ നോട്ടീസ് വന്നു. 40 കോടി രൂപയുടെ നഷ്ടപരിഹാരം. ഞാന്‍ ആ കേസില്‍ ആറാം പ്രതിയാണ്. ഒന്നാം പ്രതിയല്ല. ഒരു ഹിന്ദി സിനിമയുടെ കഥ മോഷ്ടിച്ചു എന്നാണ് കേസ്. ഞാന്‍ അതില്‍ ആറാം പ്രതിയായി. അദ്ദേഹം പറയുന്നു. ആ സിനിമ ഞാന്‍ കണ്ടിട്ടില്ല, അതിന് വേണ്ടി വര്‍ക്ക് ചെയ്തിട്ടുമില്ല. എനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ല.

സംഭവം എന്താണെന്ന് വെച്ചാല്‍, എന്റെ മാനേജര്‍ എന്ന് പറയുന്ന ആ വ്യക്തി ഏതോ കടയില്‍ സാധനം എടുക്കാന്‍ പോയപ്പോള്‍ അവിടെ കണ്ട ഒരാള്‍ ഇയാളോട് ആ സിനിമയുടെ കഥ പറഞ്ഞു. ഞാന്‍ ആ കഥ പോയി ആ നടനോട് പറഞ്ഞു. അങ്ങനെ ആ സിനിമ അവരുണ്ടാക്കി.

ആ കേസ് കൊല്ലം കോടതിയിലെത്തി. അവിടെ നിന്ന് കേരള ഹൈക്കോടതിയിലേക്കും കേസ് എത്തി. എനിക്ക് ഈ കേസിന്റെ പിന്നാലെ പോകേണ്ടി വന്നു. എനിക്ക് ധനനഷ്ടം, മാനനഷ്ടം. അവസാനം കേസ് വാദിച്ച്, എന്റെ പേരിലുള്ള കേസ് തള്ളിപ്പോയി.

എന്നിട്ടും വക്കീല്‍ ഫീസായി 10 ലക്ഷം രൂപ എനിക്ക് നഷ്ടമായി. എന്റെ പേര് അവിടെ വലിച്ചഴിക്കപ്പെട്ടു, എന്ന ടെന്‍ഷനും എനിക്കുണ്ടായിരുന്നു. അതുപോലുള്ള എത്രയോ കേസുകള്‍ ഉണ്ടായിരുന്നു,” റസൂല്‍ പൂക്കുട്ടി പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ