'സുധിച്ചേട്ടൻ ഒരുപാട് ആ​ഗ്രഹിച്ച വേദി, അദ്ദേഹം എന്നെ അയക്കുന്നതാകാം'; ബിഗ്ബോസിൽ നിന്നുള്ള വിളി വന്നതിനെ കുറിച്ച് രേണു സുധി

ബി​ഗ് ബോസ് മലയാളം ഏഴാം സീസണിൽ ഹൗസിൽ പ്രവേശിച്ച മത്സരാർഥികളിൽ ഒരാളാണ് രേണു സുധി. ബി​ഗ് ബോസിന്റെ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ആദ്യം മുതലേ ഉണ്ടായിരുന്ന രേണു ഒടുവിൽ പ്രതീക്ഷിച്ചപോലെ ഷോയിൽ എത്തുകയായിരുന്നു. രേണുവിന്റെതായി വന്ന പുതിയ വീഡിയോ ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ബിഗ് ബോസിലേക്ക് പോകുന്നതിനു മുൻപ് രേണു പറഞ്ഞ കാര്യങ്ങളാണ് വീഡിയോയിലുളളത്. ഹൗസിലേക്ക് പോകും മുൻപ് സുധിയുടെ കല്ലറയിൽ പ്രാർത്ഥിക്കാൻ എത്തിയതായിരുന്നു രേണുവും കുടുംബവും. സുധിച്ചേട്ടൻ ഒരുപാട് ആ​ഗ്രഹിച്ച വേദിയായിരുന്നു ബി​ഗ് ബോസെന്ന് വീഡിയോയിൽ രേണു പറയുന്നു. അദ്ദേഹം എന്നെ അയക്കുന്നതാകാം എന്നും രേണു മനസുതുറന്നു.

“ജീവിതത്തിൽ എന്തു നല്ല കാര്യം വന്നാലും സുധിച്ചേട്ടന്റെ അടുത്തു വന്ന് അറിയിക്കാനും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനും ഇഷ്ടമുള്ളയാളാണ് ഞാൻ. ചേട്ടൻ ഒരുപാട് ആഗ്രഹിച്ച വേദിയായിരുന്നു ബിഗ്ബോസ്. പലപ്പോഴും ഞങ്ങളോട് അത് പറഞ്ഞിട്ടുണ്ട്. ചേട്ടന് പോകാൻ സാധിച്ചില്ല. ഏതോ ലോകത്തിരുന്ന് ചേട്ടൻ എന്നെ വിടുന്നതാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സുധിച്ചേട്ടൻ ജീവനോടെയുള്ളപ്പോൾ അദ്ദേഹത്തെ തള്ളിപ്പറഞ്ഞ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. അവരുടെയൊക്കെ മുന്നിൽ പിടിച്ചു നിന്നയാളാണ് സുധിച്ചേട്ടൻ. ചെയ്യാത്ത കുറ്റത്തിന് കുറേപ്പേർ എന്നെ എതിർക്കുമ്പോഴും ആ ഒരൊറ്റ ധൈര്യത്തിലാണ് ഞാൻ മുന്നോട്ട് പോകുന്നത്. ഒറ്റയ്ക്ക് നിൽക്കാനുള്ള കരുത്തും അതൊക്കെത്തന്നെയാണ്. എന്തായാലും മുന്നോട്ടു തന്നെ പോകും. മനസാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടുമില്ല, ഇനി ചെയ്യത്തുമില്ല. മനഃസാക്ഷി ഉള്ളവർക്ക് അതു മനസിലാകും”, രേണു പറയുന്നു.

”അമ്മ അച്ഛന്റെയടുത്തു പോയി പ്രാർത്ഥനയും അനുഗ്രഹവും വാങ്ങിക്കൂ. എന്റെ പിന്തുണ എപ്പോഴും ഉണ്ടാകും എന്നു കിച്ചു തന്നോട് പറഞ്ഞതായും ആശുപത്രിയിൽ പോകേണ്ടതുകൊണ്ടാണ് കിച്ചു ഒപ്പം വരാത്തതെന്നും രേണു വീഡിയോയിൽ പറയുന്നുണ്ട്. എല്ലാം വളരെ പെട്ടെന്നായിരുന്നു. പെട്ടെന്നാണ് ബിഗ്ബോസിൽ നിന്നുമുള്ള വിളി വന്നത്. കിച്ചുവിനെ അറിയിച്ചയുടൻ അവൻ ഓടിവന്നു. എന്റെ കയ്യിൽ ഉള്ള ഡ്രസ് മാത്രമാണ് പാക്ക് ചെയ്യുന്നത്. സുധിച്ചേട്ടന്റെ അനുഗ്രഹം കിട്ടി. ആ മനസ് എനിക്കറിയാം. ഇത്രയും നേരം മഴ ഇല്ലായിരുന്നു. ഇപ്പോ പെട്ടെന്നൊരു മഴ പെയ്തത് ചേട്ടന്റെ അനുഗ്രഹമായിട്ടു തന്നെ ഞാൻ കാണുന്നു. എന്നെ പിന്തുണക്കുകയും മനസിലാക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി”, രേണു വീഡിയോയിൽ പറഞ്ഞു.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ