'ഗോസിപ്പുകള്‍ പടച്ചു വിടുന്നവരുടെ ശ്രദ്ധയ്ക്ക്, നീയൊക്കെ നിന്റെ വീടിന്റെ പുറകുവശത്ത് കൂടി ആരെങ്കിലും കയറി പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക'

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരില്‍ വളരെ ശ്രദ്ധേയയാണ് രഞ്ജു രഞ്ജിമാര്‍. ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയായ രഞ്ജുവിന്റെ വിവാഹത്തെ കുറിച്ച് പല തരത്തിലുള്ള ഗോസിപ്പുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. താരം വിവാഹം കഴിച്ചുവെന്നും വിദേശത്തുള്ള ഒരാളുമായി പ്രണയത്തിലാണെന്നും തുടങ്ങി അടിസ്ഥാനരഹിതമായ പല വാര്‍ത്തകളും വന്നു. എന്നാല്‍ അതൊക്കെ തീര്‍ത്തും വാസ്തവിരുദ്ധമാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ രഞ്ജു പറയുന്നത്. വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാടും താരം വ്യക്തമാക്കിയിരിക്കുകയാണ്..

ഫെയ്‌സ്ബുക്ക് കുറിപ്പ്

ഗോസിപ്പുകള്‍ പടച്ച് വിടുന്നവരുടെ ശ്രദ്ധയ്ക്ക്, എനിക്കൊരു വിവാഹം കഴിക്കണം എന്ന് തോന്നിയാല്‍ അത് നിങ്ങളോട് പറയുവാന്‍ എനിക്ക് ഒരു മടിയുമില്ല അതൊരിക്കലും ഒളിക്കേണ്ട ആവശ്യവുമില്ല, എന്റെ പല ഇന്റര്‍വ്യൂകളിലും ഞാന്‍ പറഞ്ഞിട്ടുണ്ട് വിവാഹത്തെപ്പറ്റി ഞാന്‍ ചിന്തിക്കുന്നില്ല അത്തരം കാര്യങ്ങള്‍ എന്റെ ചിന്തയില്‍ ഇല്ല എന്ന്, എന്നാല്‍ ഈ അടുത്തു എന്നോട് ചിലര്‍ പറയുകയുണ്ടായി,
രഞ്ജു രഞ്ജിമാറിനു വിദേശത്തുള്ള ഒരാളുമായി പ്രണയമാണെന്ന്, ഉടനെ വിവാഹം ഉണ്ടാകുമെന്നും കേട്ടപ്പോള്‍ സുഖം തോന്നി വിദേശത്ത് ഹാ ഹാാാ എന്ത് രസം ???????????? എനിക്ക് വില കൂടിയ car, വീട് ഇവയൊക്കെ വാങ്ങി തരുന്നത് അയളാണത്രെ ??, അല്ല അപ്പോള്‍ ഞാന്‍ പണിയെടുക്കുന്നത് ചോരക്കാന്‍ ആണോ —-??- കളെ,

, സഹോദരങ്ങളെ വളരെ വ്യക്തമായ കാഴ്ചപ്പാടുകളോടുകൂടി ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍ വിവാഹമെന്നത് എന്താണെന്നും അത് നമ്മള്‍ക്ക് തരുന്ന ഉത്തരവാദിത്വവും വളരെ വ്യക്തമായി മനസ്സിലാക്കുന്ന വ്യക്തിയാണ് ഞാന്‍, ആരെയെങ്കിലും വിവാഹം കഴിച്ച പേരിനു വേണ്ടി ജീവിക്കാനോ, പ്രഹസനം കാണിക്കുവാനും ഞാന്‍ തയ്യാറല്ല കാരണം ഞാന്‍ എന്നെ പറ്റി കൂടുതല്‍ മനസ്സിലാക്കിയിട്ടുണ്ട്, ഈ സമൂഹത്തെ പറ്റി കൂടുതല്‍ പഠിച്ചിട്ടുണ്ട്, ഞങ്ങളിലേക്ക് വരുന്ന ഭൂരിപക്ഷം പുരുഷന്മാരുടെയും ലക്ഷ്യം എന്താണെന്ന് വളരെ വ്യക്തമായി എനിക്കറിയാം, എനിക്ക് ഊഹിച്ചെടുക്കാന്‍ എടുക്കാന്‍ കഴിയും, ഒരുതരം ക്യൂരിയോസിറ്റിയില്‍ നിന്ന് ഉടന്‍ എടുക്കേണ്ടതല്ല വിവാഹം,, ഞങ്ങള്‍ക്കിടയിലേക്ക് കടന്നുവരുന്ന ഭൂരിപക്ഷം പ്രണയങ്ങളും വിവാഹങ്ങളും ആയുസ്സ്‌ന്റെ കാര്യത്തില്‍ വളരെ വീക്ക് ആണ്, എന്നുകരുതി വിവാഹ ജീവിതം സക്‌സസ് അല്ല എന്നല്ല ഞാന്‍ പറയുന്നത്, പക്ഷേ ഒരു ഭാഗ്യപരീക്ഷണത്തിന് തല്‍ക്കാലം ഞാന്‍ ഇല്ല,

ഇനി എന്റെ പുറകെ നടന്നു എന്റെ ജീവിതം എന്താണെന്നും അതിനെ വിമര്‍ശിക്കാനും കഥകള്‍ ഉണ്ടാക്കാനും നിങ്ങള്‍ കണ്ടെത്തുന്ന സമയം നിങ്ങളുടെ കുടുംബത്തിന് വേണ്ടി ചിലവഴിക്കാന്‍ ശ്രമിക്കൂ,, അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളെ പറ്റി പഠിക്കാന്‍ ശ്രമിക്കൂ ഒരാളെ പറ്റി എന്ത് തോന്നിയവാസം പറയാം എന്നുള്ള നിങ്ങളുടെയൊക്കെ ധാരണയ്ക്ക് മുന്‍പില്‍ തലകുനിച്ച് പതറാന്‍ ഉള്ളതല്ല എന്റെ ജീവിതം, എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വളരെ വ്യത്യസ്തമാണ് ഈ വേദനകളും വേദനകളും സഹിച്ച് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നുവെങ്കില്‍ ഇതിനേക്കാളേറെ കഷ്ടപ്പാടുകള്‍ ഞാന്‍ സഹിച്ചിട്ടുണ്ട് ഇനിയും സഹിക്കും, അപ്പോള്‍ പറഞ്ഞു വന്നത് മറ്റൊന്നുമല്ല, എനിക്ക് പ്രണയം ഉണ്ടെങ്കില്‍, എനിക്ക് വിവാഹം ഉണ്ടെങ്കില്‍ അതൊക്കെ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ്, നീയൊക്കെ നിന്റെ വീടിന്റെ പുറകുവശത്ത് കൂടി ആരെങ്കിലും കയറി പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക എന്റെ പുറകെ നടക്കാതെ വിഡ്ഢികള്‍

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി