'ഒരിക്കൽ ഞാൻ ഈ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടി കാണിച്ചു, അടുത്ത കാലത്തും ഇങ്ങേരുടെ വികൃതികൾ നേരിട്ട് കണ്ടു'; ഷൈനിനെതിരെ രഞ്ജു രഞ്ജിമാർ

നടൻ ഷൈൻ ടോം ചാക്കോയിൽ നിന്ന് ഉണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് ഷൈനിനെതിരെ നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞതിന് പിന്നാലെ നിരവധി പേരാണ് നടിയെ പിന്തുണച്ചും നടനെതിരെ രൂക്ഷ വിമർശനവുമായും രംഗത്തെത്തുന്നത്.

ഒരിക്കൽ ഈ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടി കാണിച്ച് പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്നു പല പ്രമുഖരും അഭിനന്ദിച്ചെന്നും എന്നാൽ വിത്തിൻ സെക്കൻഡിൽ തനിക്ക് നേരെ വിരൽ ചൂണ്ടിയെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. ചില നടികൾ ചാനൽ ചർച്ചയിൽ ഇവനെ പൊക്കി പറയുന്നു. ഇവൻ അഭിനയിച്ച സിനിമയിൽ ഇവൻ കാട്ടികൂട്ടുന്ന തോന്ന്യവാസം നേരിൽ കണ്ട വ്യക്തിയാണ് ഞാൻ. ഏതു അർത്ഥത്തിൽ ആണ് ഇയാൾ നല്ല നടൻ ആവുന്നതെന്നും വെള്ള പൂശാൻ ചിലരുണ്ടെന്നും രഞ്ജു പറഞ്ഞു.

“ഒരിക്കൽ ഞാൻ ഈ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടി കാണിച്ച് പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്നു പല പ്രമുഖരും അഭിനന്ദിച്ചു. എന്നാൽ with in സെക്കൻഡിൽ എനിക്ക് നേരെ വിരൽ ചൂണ്ടി. എന്റെ സിനിമയുടെ കാര്യം ഞാൻ നോക്കും. ഞാൻ മാപ്പ് പറയണം എന്ന് പറഞ്ഞു ആ നടനും കുടുംബവും സംവിധായകനും എന്നോട് ആവശ്യപെട്ടു. എന്നാൽ നിലപാടിൽ ഞാൻ ഉറച്ചു നിന്ന് എന്നെ സ്‌പ്പോർട്ട് ചെയ്യാൻ ആ നടി മാത്രം (പേര് പറയുന്നില്ല അനുവാദം ഇല്ലാതെ). ആ സിനിമ ഞാൻ കംപ്ലീറ്റ് ചെയ്തു. ഈ അടുത്ത കാലത്ത് iffa അബുദാബി വച്ചു നടന്നപ്പോഴും ഇങ്ങേരുടെ വികൃതികൾ നേരിട്ട് കണ്ടു. ചില നടികൾ ചാനൽ ചർച്ചയിൽ ഇവനെ പൊക്കി പറയുന്നു. ഇവൻ അഭിനയിച്ച സിനിമയിൽ ഇവൻ കാട്ടികൂട്ടുന്ന തോന്ന്യവാസം അത് നേരിൽ കണ്ട വ്യക്തിയാണ് ഞാനും എന്റെ സഹപ്രവർത്തകരും. ഏതു അർത്ഥത്തിൽ ആണ് ഇയാൾ നല്ല നടൻ ആവുന്നേ. ഇയാളുടെ സിനിമകൾ type അല്ലെ. വെള്ള പൂശാൻ ചിലർ”- എന്നാണ് രഞ്ജു രഞ്ജിമാർ കുറിച്ചത്.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ