ആ സിനിമയുടെ തുടക്കമേ കൈവിട്ടു പോയി, ജയസൂര്യയയും അത്രനല്ല മൂഡിലായിരുന്നില്ല; അനുഭവം തുറന്നു പറഞ്ഞ് സംവിധായകന്‍ രഞ്ജിത് ശങ്കര്‍

സിനിമയില്‍ ഒരു ക്രിസ്ത്യന്‍ പള്ളി ചിത്രീകരിക്കുകയാണെങ്കില്‍ മെഴുകുതിരി ഒരുപാട് കത്തിച്ചുവെച്ച് കൊണ്ടുള്ള ഒരു ഫ്രെയിം ഒരിക്കലും താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. മലയാള സിനിമയില്‍ എപ്പോഴും അങ്ങനെയൊരു ഫ്രെയിം ആണ് എപ്പോഴും കാണാന്‍ കഴിയുക എന്നും തന്റെ പ്രേതം സിനിമയുടെ എടുത്തപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവച്ചു കൊണ്ട് സംവിധായകന്‍ പറയുന്നു.

‘പ്രേതം’ എന്ന സിനിമയുടെ ഇന്‍ഡ്രൊഡക്ഷന്‍ എനിക്ക് ചെയ്യുന്നതില്‍ വലിയ ഒരു പരിമിതിയുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം ചര്‍ച്ചായിരുന്നു. ഒരു ചര്‍ച്ച് ചിത്രീകരിച്ചാല്‍ മുഴുവന്‍ മെഴുകുതിരി കത്തിച്ചു വച്ചുള്ള ഫ്രെയിം ആയിരിക്കും നമ്മള്‍ സിനിമയില്‍ മിക്കപ്പോഴും കാണുക. എനിക്ക് അങ്ങനെ ചെയ്യാന്‍ തീരെ ഇഷ്ടമല്ലാത്ത ആളാണ്. അല്ലാതെ തന്നെ ഒരു പള്ളിയുടെ പശ്ചാത്തലത്തില്‍ എത്രയോ നല്ല ഫ്രെയിം സെറ്റ് ചെയ്യാന്‍ കഴിയും എന്ന വിശ്വാസമുണ്ടായിരുന്നു.

പക്ഷേ പ്രേതം സിനിമയുടെ ഇന്‍ഡ്രൊഡക്ഷന്‍ എന്നില്‍ നിന്ന് കൈവിട്ടു പോയി. അവസാനം ഞാന്‍ ചിത്രീകരണം നിര്‍ത്തിവച്ചു. ജയനും അത്ര നല്ല മൂഡില്‍ ആയിരുന്നില്ല. പിന്നെയാണ് മനസിലായത് ചര്‍ച്ച് ആണ് എന്റെ പ്രശ്‌നം. അവിടെ നിന്ന് ചെയ്യുമ്പോള്‍ എന്തോ ഒരു പരിമിതിയുണ്ട്. ഇന്‍ഡ്രോ സീന്‍ അവിടുന്ന് മാറ്റി ഒരു കടപ്പുറത്ത് സെറ്റ് ചെയ്തു. അപ്പോള്‍ എല്ലാം ഒക്കെയായി ജയന്റെ അഭിനയം കൃത്യമായി. എനിക്ക് ഞാന്‍ വിചാരിച്ച രീതിയേക്കാള്‍ അങ്ങനെയൊരു പശ്ചാത്തലം വന്നപ്പോള്‍ മനോഹരമായി ചെയ്യാനും കഴിഞ്ഞു. നമ്മള്‍ ഒരു സീന്‍ ചെയ്തിട്ടും ചെയ്തിട്ടും നന്നാവില്ല എന്ന് തോന്നിയാല്‍ ചിത്രീകരണം അവിടെ വച്ച് സ്റ്റോപ് ചെയ്യണം. അങ്ങനെ ചെയ്യുന്നതാണ് എന്റെ രീതി’. രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ