സിനിമ കണ്ട് കൃഷി തുടങ്ങി പണം കളഞ്ഞു, പശുവിനെ വാങ്ങി നഷ്ടക്കച്ചവടത്തിന് വിറ്റു.. എനിക്ക് എല്ലാം പെട്ടെന്ന് മടുക്കും: രമ്യ സുരേഷ്

എല്ലാം പെട്ടെന്ന് മടുക്കുന്ന ഒരാളാണ് താന്‍ എന്ന് നടി രമ്യ സുരേഷ്. താന്‍ പലതും ചെയ്ത് ഉപേക്ഷിച്ചെങ്കിലും സിനിമ മാത്രമാണ് ചേര്‍ത്തുപിടിച്ചത് എന്നാണ് നടി പറയുന്നത്. നഴ്‌സിങ് പഠിച്ചെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ അത് ഉപേക്ഷിച്ചു. തയ്യല്‍ പഠിക്കാന്‍ തയ്യല്‍ മെഷീന്‍ വാങ്ങിയപ്പേള്‍ പഠനം ഉപേക്ഷിച്ചു. കൃഷി തുടങ്ങിയപ്പോള്‍ അത് നശിച്ചു പോയി. സിനിമയ്ക്ക് വേണ്ടി പാല് കറക്കാന്‍ പഠിച്ചതോടെ ഫാം തുടങ്ങി, എന്നാല്‍ നഷ്ടക്കച്ചവടത്തിന് വില്‍ക്കേണ്ടി വന്നു എന്നാണ് രമ്യ പറയുന്നത്.

സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനോടാണ് രമ്യ പ്രതികരിച്ചത്. ”എല്ലാം പെട്ടെന്ന് മടുക്കുന്നൊരാളാണ് ഞാന്‍. സിനിമയെ മാത്രമാണ് ഇങ്ങനെ ചേര്‍ത്തുപിടിച്ചത്. അതും അഭിനയിക്കാന്‍ ഇഷ്ടമുള്ളതു കൊണ്ട് മാത്രം. പഠിച്ചത് നഴ്‌സിങ്. ഒരു വര്‍ഷം ജോലി ചെയ്തു, അത് ഉപേക്ഷിച്ചു. പതിനഞ്ച് ദിവസം കൊണ്ട് തയ്യല്‍ പഠിക്കാമെന്ന ബോര്‍ഡ് കണ്ടിട്ട് അതിന് പോയി. മൂന്ന് ദിവസം പഠിച്ചു.”

”നാലാമത്തെ ദിവസം മെഷീന്‍ വാങ്ങി. അഞ്ചാമത്തെ ദിവസം പഠിത്തം നിര്‍ത്തി. ‘ഹൗ ഓള്‍ഡ് ആര്‍ യു’ സിനിമ കണ്ടിട്ട് ദുബായില്‍ താമസിക്കുന്നിടത്ത് കൃഷി തുടങ്ങി. അങ്ങനെ ചേട്ടന്റെ കുറെ പൈസ പോയി. കുമ്പളം, പടവലം, മുളക്, വഴുതന എല്ലാം കൃഷി ചെയ്തു. പക്ഷേ, കാലാവസ്ഥ മാറിയപ്പോള്‍ എല്ലാം നശിച്ചു പോയി. പരിപാലി ക്കാന്‍ അറിയില്ലല്ലോ. ആ മണ്ണും ചട്ടിയുമൊക്കെ എടുത്തുമാറ്റി.”

”പേപ്പര്‍ ജൂവലറി ഉണ്ടാക്കാന്‍ പഠിച്ചിരുന്നു. വിലകൂടിയ സാധനങ്ങളൊക്കെ വാങ്ങിക്കൂട്ടി. ഒരു ഏരിയ തന്നെ സെറ്റ് ചെയ്തു. രണ്ട് ബോക്‌സ് വെറൈറ്റി കമ്മലുണ്ടാക്കി. അത് ആര്‍ക്കൊക്കെയോ കൊടുത്തു തീര്‍ത്തു. പടവെട്ടിന് വേണ്ടി തെങ്ങ് കയറാന്‍ പഠിച്ചു. പശുവിനെ വാങ്ങിച്ച് പാലുകറന്ന് പഠിച്ചു. പിന്നീട് ഫാം പണിതു. പതിനൊന്ന് പശുക്കളുണ്ടായിരുന്നു.”

”കോവിഡ് വന്നപ്പോള്‍ എല്ലാം തകര്‍ന്ന് തരിപ്പണമായി. ഒരു ലക്ഷത്തിന് വാങ്ങിയ പശുക്കളെയൊക്കെ നഷ്ടക്കച്ചവടത്തിന് വില്‍ക്കേണ്ടി വന്നു. എല്ലാം അവസാനിപ്പിച്ചു. ഇപ്പോഴും ഇഷ്ടപ്പെട്ട് നില്‍ക്കുന്നത് സിനിമയില്‍ മാത്രമാണ്. അത് തന്നെ വീണ്ടും സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു” എന്നാണ് രമ്യ സുരേഷ് പറയുന്നത്.

Latest Stories

ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ട; അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

IND vs ENG: ഇംഗ്ലണ്ടിൽ താൻ ബോളെറിയാൻ ശരിക്കും ഭയപ്പെടുന്ന ഇന്ത്യൻ ബാറ്റർ ആരാണെന്ന് വെളിപ്പെടുത്തി മിച്ചൽ സ്റ്റാർക്ക്

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-2

'ഭർതൃപിതാവ് അപമര്യാദയായിപെരുമാറിയെന്ന് പറഞ്ഞു, അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു മറുപടി'; ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ്

IND vs ENG: ലോർഡ്‌സ് ടെസ്റ്റിൽ അമ്പയറുമായി വാക്കേറ്റത്തിലേർപ്പെട്ട് ​ഗില്ലും സിറാജും

പാക് നടി മരിച്ചത് 9 മാസം മുൻപ്, മൃതദേഹം ജീർണിച്ച നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

'മുൻ ഡിജിപി ശ്രീലേഖ ഉൾപ്പെടെ പത്ത് വൈസ് പ്രസിഡന്റുമാർ, വി മുരളീധരൻ പക്ഷത്തെ വെട്ടി'; പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി

'കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതല ഏറ്റെടുക്കാൻ താല്പര്യമില്ല, പദവിയിൽ നിന്നും ഒഴിവാക്കണം'; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍

ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേരളത്തിന്റെ ഉന്നതവിദ്യാസ മേഖലയെ തകര്‍ക്കുന്നു; സര്‍വകലാശാലകളില്‍ കാവിവത്കരണ ശ്രമമാണ് നടക്കുന്നതെന്ന് എംവി ഗോവിന്ദന്‍

'കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം, അവര്‍ സമയം ക്രമീകരിക്കുന്നതായിരിക്കും നല്ലത്'; ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ലെന്ന് വി ശിവന്‍കുട്ടി