ഞാനൊരു ഫിറ്റ്‌നസ് പ്രേമി ആയതിനാല്‍ ശരീരം ഫിറ്റ് ആയിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു, അറുപതുകാരിയാക്കുക ബുദ്ധിമുട്ടായി: രേഖ രതീഷ് പറയുന്നു

അറുപതുകാരിയായ അഭിനയിക്കുന്നതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ്ഞ് നടി രേഖ രതീഷ്. പുതിയ മിനിസ്‌ക്രീന്‍ പരമ്പരയിലാണ് 60 വയസുള്ള അമ്മ കഥാപാത്രമായി രേഖ വേഷമിടുന്നത്. പ്രായം ചെന്ന രൂപത്തിലേക്ക് തന്നെ മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ട് ആയിരുന്നുവെന്ന് രേഖ പറയുന്നു.

തന്റെ അടുത്ത സുഹൃത്തു കൂടിയായ ഈ പരമ്പരയുടെ നിര്‍മ്മാതാവ് ഡോക്ടര്‍ ഷാജു പുതിയ പ്രോജക്ടിലേക്ക് ക്ഷണിച്ചെങ്കിലും ആദ്യം താന്‍ മടിച്ചു. പക്ഷേ കഥ കേട്ട് കഴിഞ്ഞപ്പോള്‍ ശ്രമിച്ചു നോക്കാം എന്ന് കരുതി. മേക്കോവര്‍ അല്‍പം വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു.

താനൊരു ഫിറ്റ്‌നസ് പ്രേമി ആയതിനാല്‍ തന്റെ ശരീരം ഫിറ്റ് ആയി നിലനിര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു. അതു കൊണ്ടു തന്നെ 38 വയസ്സുള്ള തന്നെ ഒരു 60 വയസ്സുകാരിയായ ഒരാള്‍ ആക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ആദ്യത്തേത് നരച്ച മുടി ആയിരുന്നു. ആളുകള്‍ തന്നെ കളര്‍ഫുള്‍ സാരിയിലാണ് കണ്ടിട്ടുള്ളത്.

പക്ഷേ ഇന്ദിര സെറ്റും മുണ്ടും ഉടുത്ത സാധാരണ സ്ത്രീയാണ് എന്നും രേഖ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സസ്‌നേഹം എന്ന സീരിയലിലാണ് രേഖ ഇപ്പോള്‍ അഭിനയിക്കുന്നത്. പരസ്പരം, മഞ്ഞില്‍ വിരിഞ്ഞ പൂവ്, പൂക്കാലം വരവായി എന്നീ സീരിയലുകളില്‍ രേഖ അഭിനയിച്ചിട്ടുണ്ട്.

Latest Stories

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ എസ്‌ഐടി അന്വേഷണം