അമ്മയെ പോലെയാണ് ഞാന്‍ അവളെ വളര്‍ത്തിയത്, ഷിമനുമായി 16 വയസിന്റെ വ്യത്യാസം; പത്തുവയസുകാരിയായ അനിയത്തിയെ കുറിച്ച് രശ്മിക

ബോളിവുഡ് ചിത്രം ‘ഛാവ’യുടെ വിജയത്തിളക്കത്തിലാണ് നടി രശ്മിക മന്ദാന. 550 കോടിക്കടുത്ത് കളക്ഷന്‍ ഛാവ തിയേറ്ററുകളില്‍ നിന്നും നേടിക്കഴിഞ്ഞു. ഇതിനിടെ തന്റെ സഹോദരിയെ കുറിച്ച് രശ്മിക പങ്കുവച്ച കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. നടി നേഹ ധൂപിയയുടെ നോ ഫില്‍ട്ടര്‍ വിത്ത് നേഹ എന്ന പരിപാടിയിലാണ് തന്റെ കുടുംബത്തെ കുറിച്ച് രശ്മിക സംസാരിച്ചത്. തന്നേക്കാള്‍ 16 വയസ് പ്രായവ്യത്യാസമുള്ള അനിയത്തിയെ കുറിച്ചാണ് രശ്മിക സംസാരിച്ചിരിക്കുന്നത്.

”എനിക്ക് 10 വയസുള്ള ഒരു സഹോദരിയുണ്ട്, ഞങ്ങള്‍ തമ്മില്‍ 16 വയസിന്റെ വ്യത്യാസമുണ്ട്” എന്നാണ് രശ്മിക പറഞ്ഞത്. ആദ്യമായാണ് തന്റെ സഹോദരിയെ കുറിച്ച് രശ്മിക മന്ദാന തുറന്നു സംസാരിക്കുന്നത്. ”ഒരു നിശ്ചിത സമയം വരെ ഞാന്‍ അവളെ മൂത്ത സഹോദരിയെ പോലെയല്ല അമ്മയെ പോലെയാണ് വളര്‍ത്തിയത്. ഞാന്‍ സിനിമയിലായതിനാല്‍ എന്റെ സഹോദരിക്ക് ആവശ്യമുള്ളതെല്ലാം ഇപ്പോള്‍ ലഭിക്കും.”

”പക്ഷേ അവള്‍ ആഗ്രഹിക്കുന്നതെല്ലാം എളുപ്പത്തില്‍ ലഭിക്കരുത് എന്നാണ് മാതാപിതാക്കള്‍ പറയുക. കാരണം കഷ്ടപ്പാട് അറിഞ്ഞ് വളര്‍ന്നത് കൊണ്ട് പണത്തിന്റെ മൂല്യം എന്താണെന്ന് എനിക്കറിയാം. കാര്യങ്ങള്‍ എളുപ്പം സാധിക്കുകയാണെങ്കില്‍ അനിയത്തിക്ക് സ്വയം അധ്വാനിച്ച് ജീവിക്കുന്നതിനുള്ള പ്രാപ്തി ഉണ്ടാവില്ല” എന്നാണ് രശ്മിക പറയുന്നത്. ഷിമന്‍ എന്നാണ് രശ്മികയുടെ സഹോദരിയുടെ പേര്.

കര്‍ണാടകത്തിലെ വളരെ സാധാരണക്കാരുടെ കുടുംബത്തിലാണ് നടി രശ്മിക മന്ദാന ജനിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന കുടുംബമായിരുന്നെന്ന് നടി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. വീട് ഇല്ലാത്തതിനാല്‍ താമസിച്ചതൊക്കെ വാടകയ്ക്ക് ആയിരുന്നുവെന്നും വാടക കൊടുക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നുവെന്നും നടി പറഞ്ഞിരുന്നു.

അതേസമയം, ബോളിവുഡില്‍ സല്‍മാന്‍ ഖാനൊപ്പമുള്ള സിക്കന്ദര്‍ എന്ന ചിത്രമാണ് രശ്മികയുടെതായി റിലീസിന് ഒരുങ്ങുന്നത്. കുബേര എന്ന തമിഴ്-തെലുങ്ക് ചിത്രവും, ദ ഗേള്‍ഫ്രണ്ട് എന്ന തെലുങ്ക് ചിത്രവും, തമ എന്ന ബോളിവുഡ് ചിത്രവും രശ്മികയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Latest Stories

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല