രണ്‍വീര്‍ മാത്രമല്ല, ഞാനും തയ്യാര്‍: വിജയ് ദേവരക്കൊണ്ട

രണ്‍വീര്‍ സിംഗിന്റെ നഗ്‌ന ഫോട്ടോഷൂട് വലിയ വിവാദമായിരിക്കുകയാണ്്. എന്നാല്‍ നഗ്‌ന ഫോട്ടോഷൂട്ടില്‍ തെറ്റൊന്നുമില്ലെന്ന് പറയുകയാണ് തെന്നിന്ത്യന്‍ നടന്‍ വിജയ് ദേവരകൊണ്ട. നല്ല രീതിയില്‍ പകര്‍ത്തുമെങ്കില്‍ താനും ഫോട്ടോഷൂട്ടിന് തയ്യാറാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണ്‍ 7ന്റെ പുതിയ എപ്പിസോഡിലാണ് നടന്റെ പ്രതികരണം.’അതില്‍ യാതൊരു തെറ്റുമില്ല. എല്ലാം ശരിയാണ് എന്ന് തോന്നിയാല്‍ ഏത് മാസികയ്ക്ക് വേണ്ടിയും നഗ്‌ന ഫോട്ടോഷൂട്ടിന് ഞാന്‍ തയ്യാറാണ്’, വിജയ് ദേവരകൊണ്ട പറഞ്ഞു.

നഗ്നഫോട്ടോഷൂട്ട് സംഭവത്തില്‍ പരാതി ലഭിച്ചതോടെ ചിത്രങ്ങള്‍ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് രണ്‍വീറിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എന്‍ജിഒ ഭാരവാഹിയും, ഒരു വനിതാ അഭിഭാഷകയുമാണ് രണ്‍വീര്‍ സിംഗിനെതിരെ മുംബൈയിലെ ചെമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഫോട്ടോകളിലൂടെ നടന്‍ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ എളിമയെ അപമാനിക്കുകയും ചെയ്തുവെന്നാണ് എന്‍ജിഒ ഭാരവാഹിയുടെ ആരോപണം.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍