സ്വന്തം മകന്റെ നിശ്ചയ സമയത്ത് നടന്നത് തന്നെയാണ് അന്ന് ചേച്ചി പറഞ്ഞ് എഴുതിയത്; അനുഭവം പങ്കുവെച്ച് രഞ്ജിത് ശങ്കര്‍

അന്തരിച്ച നടി കെപിഎസി ലളിതയുടെ ഓര്‍മകള്‍ പങ്കുവച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത് ശങ്കര്‍. ‘സു സു സുധി വാത്മീക’ത്തിന്റെ ഷൂട്ടിനിടയില്‍ സംഭവിച്ച ഹൃദയസ്പര്‍ശിയായ സംഭവം ഓര്‍ത്തെടുത്താണ് അദ്ദേഹം കെപിഎസി ലളിതയെ അനുസ്മരിച്ചത്.

രഞ്ജിത് ശങ്കറിന്റെ വാക്കുകള്‍: ‘സു സു സുധി വാത്മീക’ത്തില്‍ സുധിയുടെ കല്യാണ നിശ്ചയം ഷൂട്ട് ചെയ്തത് ലളിത ചേച്ചിയുടെ കാര്‍മികത്വത്തിലാണ്. ആ സീനില്‍ സുധി ഏതു വിരലിലാണു മോതിരം ഇടേണ്ടത് എന്ന് സംശയം ചോദിക്കുന്നതും അമ്മ അത് പറഞ്ഞു കൊടുക്കുന്നതും സ്വന്തം മകന്റെ നിശ്ചയ സമയത്ത് നടന്നത് ചേച്ചി പറഞ്ഞു എഴുതിയതാണ്.

അന്ന് ഗുരുതരമായ ഒരപകടം പറ്റി സിദ്ധു ഐസിയുവില്‍ ആണ്. ആ സിനിമ പൂര്‍ത്തിയാക്കാന്‍ ആശുപത്രിയില്‍ നിന്നാണ് ചേച്ചി വന്നത്. മറ്റേത് സിനിമ ആണെങ്കിലും ചേച്ചി അത് തന്നെ ചെയ്യുമായിരുന്നു.കാരണം ചേച്ചിക്ക് അഭിനയം ജീവനും ജീവിതമായിരുന്നു. ഇനി നമുക്ക് അങ്ങനെ ഒരു നടിയില്ല. പ്രണാമം

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ