കഥ കേട്ടു കഴിഞ്ഞപ്പോള്‍ ജയസൂര്യക്ക് ധാരാളം സംശയങ്ങളുണ്ടായി, എന്നാല്‍ സിനിമ ഉപേക്ഷിക്കാന്‍ പറഞ്ഞു, ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഫോണ്‍ വിളിച്ചു: രഞ്ജിത്ത് ശങ്കര്‍

ജയസൂര്യയുടെ കരിയറിലെ നൂറാമത്തെ ചിത്രമായാണ് രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘സണ്ണി’ എത്തുന്നത്. താന്‍ ആദ്യം കഥ പറഞ്ഞപ്പോള്‍ ജയസൂര്യ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുകയും പിന്മാറുകയും ചെയ്തിരുന്നുവെന്നാണ് രഞ്ജിത്ത് ശങ്കര്‍ ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

നേരത്തെ തന്നെ ഒരാള്‍ മാത്രം അഭിനയിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ലോക്ഡൗണ്‍ കാലത്ത് പല തരത്തിലുള്ള കഥകള്‍ ആലോചിച്ചു. അങ്ങനെയാണ് സണ്ണി എന്ന സിനിമയെ കുറിച്ചുള്ള ആശയം ഉണ്ടാകുന്നത്. കഥ എഴുതുമ്പോള്‍ ജയസൂര്യ തന്റെ മനസില്‍ ഉണ്ടായിരുന്നില്ല. താന്‍ ഇങ്ങനെ കഥ എഴുതുന്നുണ്ടെന്ന് നടന് അറിയില്ലായിരുന്നു.

ആയിടക്കാണ് താടിയൊക്കെ വളര്‍ത്തി വ്യത്യസ്ത ഗെറ്റപ്പില്‍ ജയസൂര്യയെ കാണുന്നത്. തന്റെ സണ്ണി മുന്നില്‍ നില്‍ക്കുന്നത് പോലെ തോന്നി. ജയനോട് കഥ പറഞ്ഞു. ജയന്‍ എക്‌സൈറ്റഡായി. കഥ കേട്ടു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് ധാരാളം സംശയങ്ങളുണ്ടായി. ഇത്രയും സംശയങ്ങളുണ്ടെങ്കില്‍ അത് അവിടെ വച്ച് ഉപേക്ഷിക്കാന്‍ താന്‍ പറഞ്ഞു.

ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ജയസൂര്യ തന്നെ വിളിച്ചു. ഈ കഥാപാത്രം തന്നെ ഒരുപാട് വേട്ടയാടുന്നുണ്ടെന്നും സ്വപ്നത്തില്‍ പോലും പ്രത്യക്ഷനായെന്നും ജയന്‍ പറഞ്ഞു. വീണ്ടും തങ്ങള്‍ ഒന്നിച്ചിരുന്നു. ഒരു മണിക്കൂര്‍ കൊണ്ട് എല്ലാം സെറ്റാവുകയായിരുന്നു എന്നാണ് രഞ്ജിത് ശങ്കര്‍ പറയുന്നത്. സെപ്റ്റംബര്‍ 23ന് ആണ് ആമസോണ്‍ പ്രൈമില്‍ സണ്ണി റിലീസ് ചെയ്യുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ