മെലിഞ്ഞ് എന്ത് കോലമാണ്, ഒരു അസുഖക്കാരിയെ പോലെ, മോശം..; ചിത്രങ്ങളുമായി രഞ്ജിനി ഹരിദാസ്

മലയാളവും ഇംഗ്ലീഷും കലര്‍ത്തിയുള്ള സംസാരത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും ഏറെ വിമര്‍ശനങ്ങള്‍ കേട്ട താരമാണ് രഞ്ജിനി ഹരിദാസ്. ങ്കെിലും താരങ്ങള്‍ക്ക് എന്ന പോലെ രഞ്ജിനിക്കും ഒരുപാട് ആരാധകര്‍ ഉണ്ടായിരുന്നു. രഞ്ജിനി പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്.

അന്ന് താന്‍ നന്നായി മെലിഞ്ഞിട്ടായിരുന്നു എന്ന തിരിച്ചറിവാണ് തനിക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്നാണ് രഞ്ജിനി പറയുന്നത്. പക്ഷെ അന്ന് അതാരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നില്ല എന്നാണ് താരം പറയുന്നത്.

”മറ്റാരെങ്കിലും ഇത് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നില്ല, പക്ഷേ എന്റെ പഴയ ചിത്രം കാണുമ്പോള്‍ എന്തു മോശമാണ്. എത്ര മെലിഞ്ഞിട്ടാണ്, ഒരു അസുഖക്കാരിയെ പോലെ. അതൊരിക്കലും നല്ല ഒരു ലുക്ക് അല്ലായിരുന്നു” എന്നാണ് രഞ്ജിനി കുറിച്ചത്.

എന്നാല്‍ അന്നത്തെ ആ എനര്‍ജെറ്റിക് ആയിരുന്ന രഞ്ജിനിയെ ഇഷ്ടപ്പെട്ടിരുന്ന ഒരുപാട് ആരാധകരെ കമന്റ് ബോക്സില്‍ കാണാം. ‘ഞങ്ങളുടെ പഴയ രഞ്ജിനി ചേച്ചി’ എന്നു പറഞ്ഞുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും. മെലിഞ്ഞിട്ടായിരുന്നു എന്നോ, ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവംു സുന്ദരിയും കഴിവുള്ളതുമായ ആളായിരുന്നു എന്നാണ് ഒരാളുടെ കമന്റ്.

അതേസമയം, റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറില്‍ അവതാരകയായി എത്തിയാണ് രഞ്ജിനി ശ്രദ്ധ നേടുന്നത്. ടെലിവിഷന് പുറമെ സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി ഇടക്കാലത്ത് അഭിനയത്തിലും ഒരു കൈ നോക്കിയിരുന്നു. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടില്ല.

Latest Stories

'മുഖത്ത് വെടിയുണ്ട തുളച്ചുകയറിയിട്ടും പിന്മാറിയില്ല, കൊടുംഭീകരനെ വധിച്ചു... ശത്രുക്കൾക്ക് മുന്നിൽ പതറാത്ത ധീരത'; ആരാണ് രാഷ്ട്രപതി കീർത്തിചക്ര സമ്മാനിച്ച ലാൻസ് നായിക് മീനാച്ചി സുന്ദരം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു; 52 ദിവസം മത്സ്യ ബന്ധനം പാടില്ല, ജൂലൈ 31 വരെ നീളും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല?, പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

'രക്ഷാപ്രവർത്തനം'; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകും

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

സൂര്യകുമാർ യാദവിനെ പുറത്താക്കിയതിന് പിന്നിൽ ഗൗതം ഗംഭീർ; റിപ്പോർട്ടുകൾ പുറത്ത്

നൈറ്റ് ക്ലബിലെ അടിപിടി; ബെൻ സ്റ്റോക്സ് ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു; റിപ്പോർട്ടുകൾ പുറത്ത്

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് കടുത്ത വെല്ലുവിളി, അതിന്റെ പേരിൽ വ്യക്തിത്വമോ കളിയോ മാറ്റാൻ ഞാൻ തയ്യാറല്ല: ശ്രേയസ് അയ്യർ

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി