പട്ടി നക്കിയ ജീവിതം എന്ന് പറഞ്ഞ് കേട്ടിട്ടുണ്ടോ? ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്; തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

നാല്‍പത് വയസ് ആയതോടെ താന്‍ ഇതുവരെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ലാത്ത തരം പ്രശ്‌നങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന് രഞ്ജിനി ഹരിദാസ്. ഡിപ്രഷനെക്കാളും ഭേദമാണെങ്കിലും ഇത്തരം വികാരങ്ങളൊന്നും തനിക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല എന്നാണ് തന്റെ വ്‌ളോഗിലൂടെ രഞ്ജിനി പറയുന്നത്.

രഞ്ജിനി ഹരിദാസിന്റെ വാക്കുകള്‍:

പട്ടി നക്കിയ ജീവിതം എന്ന് പറഞ്ഞ കേട്ടിട്ടുണ്ടോ? ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്. എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാന്‍ സാധിക്കുന്നില്ല. അത്രയും സ്ട്രെസ് നിറഞ്ഞൊരു അവസ്ഥയാണിപ്പോള്‍. എന്താ നടക്കുന്നേ, എന്താ ചെയ്യേണ്ടത് എന്നിങ്ങനെ എല്ലാത്തിലും കണ്‍ഫ്യൂഷനാണ്. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള താല്‍പര്യമോ, ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല.

എന്താ ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. വീട്ടില്‍ തിരിച്ച് വരണമെന്നില്ല, എവിടെയെങ്കിലും യാത്ര ചെയ്ത് നടന്നാല്‍ മതി. അറിയുന്ന ആള്‍ക്കാരെ ഒന്നും കാണാന്‍ തോന്നുന്നില്ല. ഒറ്റയ്ക്കിരിക്കണമെന്ന് തന്നെയാണ് തോന്നുന്നത്. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ സെര്‍ച്ച് ചെയ്ത് നോക്കിയിരുന്നു.

ഒന്നുകില്‍ ഇത് ഡിപ്രഷന്‍ ആയിരിക്കും. അതല്ലെങ്കില്‍ മിഡ് ലൈഫ് ക്രൈസസ് ആവും. എനിക്കിപ്പോള്‍ നാല്‍പത് വയസുണ്ട്. ആ പ്രായത്തില്‍ ഇങ്ങനൊരു പ്രതിസന്ധി വരുമെന്നാണ് തോന്നുന്നത്. പലതും വായിച്ചതില്‍ നിന്നും മിഡ് ലൈഫ് ക്രൈസസിനുള്ള എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്. ഡിപ്രഷനെക്കാളും മിഡ് ലൈഫ് ക്രൈസസാണ് നല്ലത്. കാരണം കുറച്ച് കഴിയുമ്പോള്‍ പോകുമല്ലോന്ന് രഞ്ജിനി പറയുന്നു.

ജീവിതത്തില്‍ യാതൊരു ഉദ്ദേശ്യങ്ങളും ഇല്ലെന്നുള്ളതാണ് ഇപ്പോഴുള്ള പ്രശ്നം. ഇതുവരെ ജീവിച്ചിട്ടും ഒന്നും നേടിയില്ലെന്ന് തോന്നുന്നു. ഞാനൊക്കെ വളരെ അനുഗ്രഹിക്കപ്പെട്ടിട്ടുള്ള ആളാണ്. പക്ഷേ അതൊന്നും എനിക്ക് കാണാന്‍ സാധിക്കുന്നില്ല. 2023 ഇതിനെല്ലാം പരിഹാരമായി നല്ലൊരു വര്‍ഷമായി മാറിയേക്കുമെന്നാണ് കരുതുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ