ഷാരൂഖ് ഖാനോടും ആമീര്‍ ഖാനും ഒപ്പം റൊമാന്‍സ് ചെയ്യുമ്പോള്‍ പേടിയായിരുന്നു; കാരണം തുറന്നുപറഞ്ഞ് റാണി മുഖര്‍ജി

ധാരാളം കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന ബോളിവുഡിലെ വ്യത്യസ്തയായ നടിയാണ് റാണി മുഖര്‍ജി, ഇപ്പോഴിതാ സിനിമയില്‍ തനിയ്ക്ക് ക്രഷ് തോന്നിയ നായകന്മാരെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അവര്‍. കപില്‍ ശര്‍മ അവതരിപ്പിയ്ക്കുന്ന കോമഡി ചാറ്റ് ഷോയില്‍ പങ്കെടുക്കവേയാണ് റാണി തന്റെ മനസ്സുതുറന്നത്.

ഇന്റസ്ട്രിയില്‍ തനിയ്ക്ക് ഏറ്റവും അധികം ക്രഷ് തോന്നിയത് ഷാരൂഖ് ഖാനോടും ആമിര്‍ ഖാനോടും ആണ് എന്ന് റാണി മുഖര്‍ജി പറയുന്നു. ഏറ്റവും ക്രഷ് തോന്നിയ താരങ്ങള്‍ക്കൊപ്പം റൊമാന്റിക് രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ തോന്നുന്നത് എന്താണെന്നും നടി വെളിപ്പെടുത്തി.

ആമിര്‍ ഖാനൊപ്പവും ഷാരൂഖ് ഖാനൊപ്പവും റൊമാന്റിക് രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഒരു തരത്തിലുള്ള പേടിയാണ് തനിയ്ക്ക് തോന്നിയിട്ടുള്ളത് എന്ന് റാണി മുഖര്‍ജി പറഞ്ഞു. ഖുലാം എന്ന ചിത്രത്തിലാണ് ആമിര്‍ ഖാനൊപ്പം അഭിനയിച്ചത്. കുച്ച് കുച്ച് ഹോത്താ ഹയ് എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പവും അഭിനയിച്ചു.

ഷാരൂഖ് ഖാനെയും ആമിര്‍ ഖാനെയും സില്‍വര്‍ സ്‌ക്രീനില്‍ കാണുന്ന സമയത്ത് എനിക്ക് പതിനാറോ പതിനേഴോ വയസ്സ് മാത്രമാണ് പ്രായം. ഖുയാമത് സെ ഖുയാമത് ടക് എന്ന ചിത്രത്തില്‍ ആമിര്‍ ഖാനെ കാണുമ്പോള്‍ എന്റെ ഹൃദയമിടിപ്പ് കൂടുകയായിരുന്നു. ദില്‍വാലെ ദുല്‍ഹനിയ ലേ ജായഗേ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനെ കാണുമ്പോള്‍ എനിക്ക് തോന്നിയ ക്രഷ്, ഏതൊരു കൗമാരക്കാരിയ്ക്കും ഉള്ളത് പോലെ തന്നെയായിരുന്നു – റാണി മുഖര്‍ജി പറഞ്ഞു.

Latest Stories

ടി20 ലോകകപ്പ് 2024: വിന്‍ഡീസ് മെന്‍ററായി ആ ഇന്ത്യന്‍ താരം വന്നാല്‍ എതിരാളികള്‍ നിന്നുവിറയ്ക്കും; വിലയിരുത്തലുമായി വരുണ്‍ ആരോണ്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; രാജ്യത്തെ 94 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ, അമിത് ഷാ അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം