ഒരു വശത്തുള്ളതൊന്നും കാണാന്‍ കഴിയില്ല, കണ്ണ് കോമഡിയായി മാറി.. കരയുകയാണോ എന്ന് അര്‍ജുന്‍ രാംപാല്‍ ചോദിച്ചു: റാണ ദഗുബതി

തന്റെ ഒരു കണ്ണിന് കാഴ്ചയില്ലെന്ന് നടന്‍ റാണ ദഗുബതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും താരം വിധേയനായിരുന്നു. തന്റെ ആരോഗ്യപ്രശ്നങ്ങളുമായി ഇപ്പോള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്നും ചിലപ്പോഴത് കോമഡിയായി തോന്നിത്തുടങ്ങിയെന്നും പറഞ്ഞിരിക്കുകയാണ് റാണ ഇപ്പോള്‍.

”വര്‍ഷങ്ങള്‍ കൊണ്ട് എന്റെ കണ്ണൊക്കെ ഒരു കോമഡിയായി മാറിയിട്ടുണ്ട്. ഒരു വശത്തുള്ളതൊന്നും എനിക്ക് കാണാന്‍ കഴിയില്ല. സംഘട്ടന രംഗങ്ങളിലൊക്കെ അത് ശരിക്കും തമാശയായി തീരും. ലെന്‍സ് ഇടാതിരിക്കുകയും നന്നായി പൊടിയടിക്കുകയും ചെയ്താല്‍, എല്ലാം തകിടം മറയും. ഏറെക്കുറെ ടെര്‍മിനേറ്റര്‍ പോലെയായെന്ന് ഞാന്‍ പറയും.”

”ഒരു കണ്ണ്, കിഡ്നി, ട്രാന്‍സ്പ്ലാന്റ് നടത്തിയ ഒരുപാട് കാര്യങ്ങളുണ്ട്” എന്നാണ് റാണ പറയുന്നത്. നെറ്റ്ഫ്ളിക്സ് സീരീസായ ‘റാണാ നായിഡു’വിന്റെ രണ്ടാം ഭാഗത്തിന്റെ പ്രൊമോഷനോട് അനുബന്ധിച്ച അഭിമുഖത്തിലാണ് നടന്‍ സംസാരിച്ചത്. തന്റെ കാഴ്ചയില്ലാത്ത കണ്ണില്‍ നിന്ന് വെള്ളം വരുന്നതു കണ്ട് സഹനടന്‍ അര്‍ജുന്‍ രാംപാല്‍ തെറ്റിദ്ധരിച്ചതിനെ ക്കുറിച്ചും റാണ പറയുന്നുണ്ട്.

”ഷൂട്ടിങ്ങിനിടെ അര്‍ജുന്‍ എന്നെ നോക്കിത്തന്നെ നില്‍ക്കുന്നു. ഞാന്‍ കരയുകയാണോ എന്ന് അര്‍ജുന്‍ എന്നോട് ചോദിച്ചു. കരയുകയല്ല, അത് കണ്ണില്‍ നിന്ന് വരുന്ന വെള്ളമാണെന്ന് ഞാന്‍ പറഞ്ഞു. കണ്ണിന് പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞിട്ടും അദ്ദേഹം എന്നോട് കരയുകയാണോ എന്ന് ചോദിച്ചുകൊണ്ടിരുന്നു” എന്നും റാണ പറഞ്ഞു.

അതേസമയം, ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധനേടിയ നടനാണ് റാണ ദഗുബതി. ബാഹുബലിക്ക് ശേഷം താരത്തിന്റെ ആരോഗ്യാവസ്ഥ മോശമായത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പിന്നീടാണ് നടന്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയനായത്. വലതു കണ്ണിന് കാഴ്ചയില്ലെന്നും വൃക്ക മാറ്റി വച്ചെന്നും നടന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Latest Stories

എന്ത് മനുഷ്യനാണ്, ഇയാൾക്കുമില്ലേ പങ്കാളിയെന്ന് ‍ഞാൻ ഓർത്തു, ഇന്റിമേറ്റ് സീൻ ചെയ്യേണ്ടി വന്നതിനെ കുറിച്ച് നടി വിദ്യ ബാലൻ

ഫേസ്ബുക്കിലൂടെ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ചു; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി, നടപടി വേണമെന്നാവശ്യം

IND vs ENG: മാഞ്ചസ്റ്ററിൽ പന്ത് തുടരും, റിപ്പോർട്ടുകളെ കാറ്റിൽ പറത്തി താരത്തിന്റെ മാസ് എൻട്രി

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് പ്രധാനമന്ത്രി; കരാര്‍ യാഥാര്‍ത്ഥ്യമായത് നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

കൂലിയിൽ തന്റെ സ്ഥിരം പരിപാടികൾ ഉണ്ടാവില്ലെന്ന് ലോകേഷ്, സിനിമയുടെ മേക്കിങ്ങിൽ പരീക്ഷിച്ച രീതി പറഞ്ഞ് സംവിധായകൻ

1 കി.മീ. ഓടാൻ വെറും 57 പൈസ; ടെസ്‌ല വാങ്ങിയാൽ പിന്നെ പെട്രോൾ വണ്ടിയെന്തിനാ?

ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ മാത്രം, റഷ്യൻ വിമാനം തകർന്ന് 49 മരണം

IND vs ENG: 10 കളിക്കാരും 11 കളിക്കാരും തമ്മിൽ മത്സരിക്കുന്നത് ന്യായമല്ലെന്ന് വോൺ, എതിർത്ത് പാർഥിവ് പട്ടേൽ

ഇന്ത്യക്കാര്‍ക്ക് ഇനി തൊഴില്‍ നല്‍കരുത്; ടെക് ഭീമന്മാര്‍ക്ക് നിര്‍ദ്ദേശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

'എന്റെ തന്തയും ചത്തു, സഖാവ് വിഎസും...', രാഷ്ട്രീയ പ്രമുഖര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും വിനായകന്‍