എന്റെ പേര് സ്‌ക്രീനില്‍ കാണിക്കുന്നത് കാണാന്‍ മൂന്നാംനിലയിലേക്ക് ഓടിക്കയറി, അച്ഛന് നെഞ്ചുവേദന വന്നു: കെ.എസ് ചിത്ര

എത്ര വര്‍ഷങ്ങള്‍ പിന്നിട്ടാലും ഒട്ടും കുറയാത്ത സ്വരമാധുര്യമാണ് കെ.എസ് ചിത്രയ്ക്ക്. മലയാളികളുടെ വാനമ്പാടിയായ ചിത്രയുടെ പാട്ടുകള്‍ക്കും പഴയ തലമുറയിലും പുതിയ തലമുറയിലും ആരാധകരുണ്ട്. പാടിത്തുടങ്ങിയ കാലത്ത് തന്റെ പേര് ആദ്യമായി സ്‌ക്രിനില്‍ കാണിക്കുന്നത് കാണാനായി മൂന്നാംനില ഓടിക്കയറിയതിനെ കുറിച്ചാണ് ചിത്ര ഇപ്പോള്‍ പറയുന്നത്.

പാടിത്തുടങ്ങിയ കാലത്ത് സിനിമയുടെ ടൈറ്റിലില്‍ പേരെഴുതി കാണിക്കുന്നത് കാണാന്‍ വലിയ ആകാംക്ഷയും സന്തോഷവുമായിരുന്നു. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രം റിലീസ് ചെയ്ത കാലം തനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. അന്ന് മൂന്ന് നിലയുള്ള ഒരു തിയേറ്റര്‍ ഉണ്ടായിരുന്നു തിരുവനന്തപുരത്ത്.

അതിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം. അന്ന് സിനിമ കാണാന്‍ പോകാന്‍ വേണ്ടി എല്ലാവരും വീട്ടില്‍ നിന്ന് ഇറങ്ങി വണ്ടിയില്‍ കയറി. അപ്പോഴേയ്ക്കും നേരം വൈകിയിരുന്നു. സിനിമ തുടങ്ങും മുമ്പ് എത്തില്ല എന്നോര്‍ത്ത് താന്‍ ആകെ പരിഭ്രമിച്ചു.

തന്റെ പേര് സ്‌ക്രീനില്‍ എഴുതി കാണിക്കുന്നത് കാണണം എന്ന ചിന്ത മാത്രമായിരുന്നു മനസില്‍. ധൃതി പിടിച്ച് അവിടെ എത്തിയപ്പോഴേയ്ക്കും സിനിമ തുടങ്ങാറായി. അന്ന് മുകളിലെ നില വരെ ഓടിക്കയറി. അന്ന് തന്റെ അച്ഛന് ചെറിയൊരു ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നു.

ഒരുപാട് സമ്മര്‍ദ്ദമുണ്ടായാല്‍ നെഞ്ചുവേദന വരും. പക്ഷേ ആ ബുദ്ധിമുട്ട് ഒന്നും ആലോചിക്കാതെ ആകാംക്ഷ കൊണ്ട് അച്ഛനും കൂടെ ഓടി. അങ്ങനെ അകത്തു കയറി തന്റെ പേരെഴുതി കാണിച്ചതൊക്കെ കണ്ടു. സിനിമ പകുതി ആയപ്പോഴേയ്ക്കും അച്ഛന് ചെറിയ അസ്വസ്ഥത തോന്നിത്തുടങ്ങി.

എല്ലാവര്‍ക്കും ടെന്‍ഷന്‍ ആയി. പിന്നെ സിനിമ കാണാനോ ആസ്വദിക്കാനോ ഒന്നും സാധിച്ചില്ല. അന്ന് ഭാഗ്യം കൊണ്ട് അച്ഛന് വേറെ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ഈ സംഭവം തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്ര പറയുന്നത്.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം