നല്ല തിരക്കഥ കിട്ടിയിട്ടില്ല, സംവിധാന സംരംഭം എല്ലാ തരത്തിലും കുറ്റമറ്റതാകണം എന്ന നിര്‍ബന്ധമുണ്ട്: രമ്യ നമ്പീശന്‍

സിനിമ സംവിധാനം ചെയ്യാന്‍ വലിയ ആഗ്രഹമുണ്ട് എന്നാല്‍ നല്ല തിരക്കഥ കിട്ടിയിട്ടില്ലെന്ന് നടി രമ്യ നമ്പീശന്‍. താന്‍ സംവിധാനം ചെയ്യുന്ന സിനിമ എല്ലാ തരത്തിലും കുറ്റമറ്റതാകണം എന്നാണ് രമ്യ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരിക്കുന്നത്. പ്രചോദനം കൊണ്ടു വരുന്ന പ്രൊജക്ടിനായാണ് കാത്തിരിക്കുന്നതെന്നും രമ്യ പറയുന്നു.

“അണ്‍ഹൈഡ്” എന്ന ഷോര്‍ട്ട് ഫിലിമാണ് രമ്യയുടെ ആദ്യ സംവിധാന സംരംഭം. സമൂഹത്തില്‍ അക്രമിക്കപ്പെടുന്ന സ്ത്രീകളെ കുറിച്ചായിരുന്നു ചിത്രം പറഞ്ഞത്. ഷോര്‍ട്ട് ഫിലിം കണ്ട് ഫോണ്‍ വിളിച്ചും മെസേജ് അയച്ചും പലരും തങ്ങളുടെ ജീവിതവുമായി കണക്ട് ചെയ്യാന്‍ സാധിച്ചു എന്ന് പറഞ്ഞതായും രമ്യ പറഞ്ഞു.

മാര്‍ച്ചില്‍ ചെന്നെയിലെ ഷൂട്ടിംഗിനിടെയായിരുന്നു ലോക്ക്ഡൗണ്‍ വന്നത്. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലാണ് താരം ഒഴിവുകാലം ചെലവിട്ടത്. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമ കണ്ടും പാചകം ചെയ്തും യോഗയും മെഡിറ്റേഷനും വര്‍ക്കൌട്ടുമൊക്കെ ചെയ്താണ് ലോക്ക്ഡൗണ്‍ കാലം കഴിച്ചു കൂട്ടിയതെന്നും രമ്യ വ്യക്തമാക്കി.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ