ഇതില്‍ പൊളിറ്റിക്കല്‍ കറക്ട്‌നസ് എവിടെ? നിരന്തരം കൊല്ലുന്നത് കണ്ടാല്‍ സ്വാഭാവികമാണെന്ന് തോന്നും, നിയന്ത്രണം വേണം: രമേഷ് പിഷാരടി

സിനിമയിലെ വയലന്‍സ് ചര്‍ച്ചയാകുന്നതിനിടെ പ്രതികരണവുമായി നടന്‍ രമേഷ് പിഷാരടിയും. ക്രൈം ഗ്ലോറിഫൈ ചെയ്യപ്പെടുകയാണെന്നും ഇത്തരം രംഗങ്ങള്‍ നിയന്ത്രിക്കപ്പെടണമെന്നുമാണ് പിഷാരടി പറയുന്നത്. മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നത് പൊളിറ്റിക്കലി ഇന്‍കറക്ട് ആണ്. വില്ലനായി അഭിനയിച്ച ആളുകള്‍ സ്റ്റാറിനെ പോലെ നടക്കുക, കൊല്ലുന്നത് ഒക്കെ നിരന്തരം കാണുമ്പോള്‍ ആളുകള്‍ക്ക് സ്വാഭാവികമാണെന്ന് തോന്നും. അതുകൊണ്ട് നിയന്ത്രണം വേണം എന്നാണ് രമേഷ് പിഷാരടി പറയുന്നത്.

”വലിയ കൊലപാതകം, ആ കൊലപാതകത്തിന് ശേഷം രണ്ട് വീട്ടുകാര്‍ തമ്മിലുള്ള ശത്രുത. അതാണ് ഗോഡ്ഫാദര്‍ സിനിമയുടെ യഥാര്‍ത്ഥ കഥ. ഒരു കൊലപാതകവും കാണിക്കാതെ 450 ദിവസം ഓടിയ സിനിമ കൂടിയാണത്. ഒരു സിനിമ എങ്ങനെ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്നത് എഴുത്തുകാരന്‍ വിചാരിക്കുന്നത് പോലെയാണ്. ഞാന്‍ രണ്ട് പടം ചെയ്തിട്ടുണ്ട്. ഒരു തുള്ളിച്ചോര ഈ രണ്ട് പടത്തിലും കാണിച്ചിട്ടില്ല.”

”കാണിക്കുന്നവന് കാണിക്കുകയും ചെയ്യാം. പക്ഷേ ഞാനുള്‍പ്പടെ, അല്ലെങ്കില്‍ നമുക്ക് മുമ്പേ നടന്ന തലമുറയെ പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്നൊരു വാക്ക് പഠിപ്പിച്ചു തരികയും അത് നിറം, ജാതി, ശരീരം ഇതൊക്കെ വച്ച് പരിഹസിക്കുന്നത് മാത്രമല്ല മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നത് പൊളിറ്റിക്കലി ഇന്‍കറക്ട് ആണ് എന്ന് ഒരു പൊളിറ്റിക്കല്‍ കറക്ട്‌നെസുകാര്‍ വാദിക്കുന്നതോ, അല്ലെങ്കില്‍ കൊലപാതകങ്ങള്‍ റീ റെക്കോര്‍ഡ് ചെയ്ത് മ്യൂസിക് ഇട്ട് ഗ്ലോറിഫൈ ചെയ്യുന്നതിനെതിരെ ഒരു പൊളിറ്റിക്കല്‍ കറക്ട്‌നെസിന്റെ വാചകങ്ങളോ എവിടെയും ഞാന്‍ ഇതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല.”

”വളരെ പരിമിതമായ സ്ഥലത്ത് ഇരുന്നുകൊണ്ടാണ് ഈ വിഷയം ഇപ്പോഴും സംസാരിക്കുന്നത്. ഇതിനെ കുറിച്ച് അഞ്ച് മാസം മുമ്പേ സംസാരിച്ചതാണ്. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ കഷ്ണങ്ങള്‍ വരും, സര്‍ട്ടിഫിക്കറ്റും സെന്‍സറിങ്ങും തിയേറ്റില്‍ അല്ലേ ഒള്ളൂ. ക്രൈം ഈ ലെവലില്‍ അവതരിപ്പിക്കുക, വില്ലനായി അഭിനയിച്ച ആളുകള്‍ സ്റ്റാറിനെ പോലെ നടക്കുക.”

”നിരന്തരം കൊല്ലുക, വലിയ പടങ്ങളില്‍ ഉള്‍പ്പടെ കഴുത്തുവെട്ടി കളയുക. ഇതൊക്കെ നിരന്തരം കാണുമ്പോള്‍ ഇതെല്ലാം സ്വാഭാവികമാണെന്ന് തോന്നും. സാധാരണ ഗതിയില്‍ അല്ലാത്ത ആളുകള്‍ക്ക് ഇതെല്ലാം സ്വാഭാവികമാണെന്നു തോന്നാം. ഇതില്‍ ചെറിയൊരു നിയന്ത്രണം ആവശ്യമാണ്. കളിപ്പാട്ടങ്ങളുടെ കൂട്ടത്തില്‍ തോക്ക് വില്‍ക്കുന്ന നാടാണ് നമ്മുടെത്. ഒരു നിയന്ത്രണം ഉണ്ടെങ്കില്‍ നല്ലതാണെന്ന് തോന്നുന്നു” എന്നാണ് രമേഷ് പിഷാരടി പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക