കെ.ജി.എഫ് 2 ന് എതിരെ സംവിധായകൻ രാം ഗോപാൽ വർമ്മ

പ്രശാന്ത് നീൽ ചിത്രം കെജി എഫ് ചാപ്റ്റർ 2 നെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ രാം​ഗോപാൽ വർമ. ബോളിവുഡിലെ ഒറ്റ സംവിധായകർക്കും ചിത്രം ഇഷ്ടപ്പെട്ടില്ലെന്നാണ് ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. കെ ജി എഫ് 2 ബോളിവുഡിലെ ഒരു സംവിധായകനും ഇഷ്ടമായില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

അഞ്ചുതവണ ഈ സിനിമ കാണാൻ ശ്രമിച്ചിട്ടും അര മണിക്കൂറിനപ്പുറം കാണാൻ സാധിച്ചിട്ടില്ലെന്ന് ഒരു പ്രശസ്ത സംവിധായകൻ തന്നോട് പറഞ്ഞതായും രാം ​ഗോപാൽ വർമ പറഞ്ഞു. നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഒരു സിനിമ കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുമ്പോൾ നിങ്ങൾ ആശയക്കുഴപ്പത്തിലാവുകയും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയും ചെയ്യുമെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

കെ ജിഎഫ് അമിതാഭ് ബച്ചന്റെ 70-കളിലെ ആക്ഷൻ ചിത്രങ്ങളെ പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ കാണുന്നതിനിടയിൽ താൻ മയങ്ങി പോയെന്നും വായ തുറന്ന് ഇതെന്താണ് കാണിച്ചുവെച്ചതെന്ന മട്ടിൽ ആശ്ചര്യത്തോടെ നോക്കിനിന്നെന്നും അദ്ദേഹം പറഞ്ഞു. ‘ബോളിവുഡിൽ ചുറ്റിത്തിരിയുന്ന’ ‘പ്രേതം’ എന്നാണ് യാഷ് അഭിനയിച്ച ചിത്രത്തെ സംവിധായകൻ വിശേഷിപ്പിച്ചത്.

ഏപ്രിൽ 14 ന് ചിത്രം  റിലീസ് ചെയ്യ്ത കെ ജി എഫ് ചാപ്റ്റർ 2 ബോക്‌സ് ഓഫീസിൽ ശക്തമായ സ്വാധീനമാണ് ചെലുത്തിയത്. ചിത്രം ലോകമെമ്പാടുമായി 1100 കോടിയിലധികം രൂപയാണ് നേടിയത്.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല