'മോദി നിങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടോ?'; രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഓക്‌സിജന്‍ ക്ഷാമവും രാജ്യത്ത് വര്‍ദ്ധിക്കുകയാണ്. നിരവധി പേരാണ് പ്രാണ വായു കിട്ടാതെ ശ്വാസം മുട്ടി മരിച്ചത്. ഇതോടെ മോദി സര്‍ക്കാരിന്റെ അനാസ്ഥയെ വിമര്‍ശിച്ച് ലോക മാധ്യമങ്ങള്‍ വരെ രംഗത്തെത്തുന്നുണ്ട്.

ഈ മാസത്തെ ഇന്ത്യ ടുഡേ മാഗസിന്റെ കവര്‍ പേജാണ് ശ്രദ്ധ നേടുന്നത്. രാജ്യത്തെ പരിതാപകരമായ അവസ്ഥയെ ഒറ്റ ചിത്രത്തിലൂടെ വരച്ചു വയ്ക്കുന്ന ഒന്നാണ് മാഗസിന്റെ കവര്‍. സംസ്‌ക്കരിക്കാനായി മൃതശരീരങ്ങള്‍ ക്യൂവില്‍ വച്ചിരിക്കുന്നതാണ് കവര്‍ ചിത്രം.

സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയും ഈ കവര്‍ ചിത്രം പങ്കുവച്ച് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. “”ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെ വ്യക്തമായി കാണിച്ചിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവില്ല. മോദി നിങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടോ”” എന്നാണ് രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്.

ട്വീറ്റില്‍ മോദിയെ ടാഗ് ചെയ്തിട്ടുമുണ്ട്. ഇനി മോദി വേണ്ട എന്ന (#NoMoreModi) എന്ന ഹാഷ്ടാഗ് ക്യാമ്പയിനാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആകുന്നത്. അതേസമയം, രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകള്‍ നാല് ലക്ഷത്തിന് മുകളിലാണ്. 4,092 പേര്‍ മരിച്ചു. 37,36,648 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ