മമ്മൂട്ടി സിനിമയില്‍ പറഞ്ഞത് പകുതിയും സത്യം, ബാക്കി അതിശയോക്തി കലര്‍ത്തി പറഞ്ഞതാണ്: രാം ഗോപാല്‍ വര്‍മ്മ

‘ബെസ്റ്റ് ആക്ടര്‍’ എന്ന മമ്മൂട്ടി സിനിമയില്‍ തന്റെ സിനിമയെ കുറിച്ച് പറഞ്ഞത് പകുതിയും സത്യമാണെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ബെസ്റ്റ് ആക്ടര്‍ ചിത്രത്തില്‍ മമ്മൂട്ടിയുടെ മോഹന്‍ എന്ന കഥാപാത്രം നെടുമുടി വേണു അവതരിപ്പിക്കുന്ന ഡെന്‍വര്‍ ആശാനും സംഘത്തിനും അടുത്ത് എത്തുന്നതും പിന്നീട് അങ്ങോട്ടുള്ള സംഭവങ്ങള്‍ക്കും കാരണമാകുന്നത് നടന്‍ വിവേക് ഒബ്റോയിയെ കുറിച്ചുള്ള പരാമര്‍ശമാണ്.

ആര്‍ജിവി ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി വിവേക് ഒബ്‌റോയ് അന്ധേരിയിലെ ഒരു ഗുണ്ടാ കോളനിയില്‍ പോയി താമസിച്ച്, അവരുടെ രീതികള്‍ പഠിച്ചുവെന്നുമാണ് സിനിമയില്‍ പറയുന്ന ഒരു ഡയലോഗ്. ഇതില്‍ പകുതി സത്യമാണ്, എന്നാല്‍ കുറച്ച് വിവേക് അതിശയോക്തി കലര്‍ത്തി പറഞ്ഞതാണ് എന്നുമാണ് ആര്‍ജിവി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

”അത് പകുതി ശരിയാണ്. വിവേക് അത് കുറച്ച് കൂട്ടി പറഞ്ഞിട്ടുണ്ട്. അദ്ദേഹം സ്വയം കുറച്ച് വര്‍ക്ക് ചെയ്തുവെന്നത് സത്യമാണ്. അദ്ദേഹം മേക്കപ്പൊക്കെ ചെയ്തിട്ട് വന്നു. അദ്ദേഹത്തിന്റെ ലുക്ക് ഒരു ചേരിയിലെ ഗ്യാങ്സ്റ്ററിന് ചേരുന്നതാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു.”

”ഗ്യാങ്സ്റ്റേഴ്‌സിനൊപ്പം സമയം ചെലവഴിച്ചു എന്നതൊക്കെ കുറച്ച് അതിശയോക്തിയാണ്” എന്നാണ് ആര്‍ജിവി പറഞ്ഞത്. അതേസമയം, കമ്പനി എന്ന സിനിമയിലെ ചന്ദു എന്ന കഥാപാത്രത്തിനായി ചേരിയില്‍ താമസിച്ചതിനെ കുറിച്ച് വിവേക് ഒബ്‌റോയ് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു.

താന്‍ ഓഡിഷനില്‍ പങ്കെടുത്തപ്പോള്‍ തന്റെ രൂപം ആ കഥാപാത്രത്തിന് ചേരുന്നതല്ല എന്ന് ആര്‍ജിവിക്ക് തോന്നി. അതിനാല്‍ മൂന്ന് ആഴ്ചയോളം താന്‍ ഒരു ചേരിയില്‍ പോയി താമസിക്കുകയും അവിടെയുള്ള ആളുകളുടെ സ്വഭാവവും സംസാര രീതികളും പഠിക്കുകയുമായിരുന്നു എന്നായിരുന്നു വിവേക് ഒബ്റോയ് പറഞ്ഞത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ