സ്വകാര്യ ജീവിതം പരസ്യമാക്കാന്‍ താത്പര്യമില്ലെങ്കില്‍ പിന്നെ എന്തിന് പ്രണയം വെളിപ്പെടുത്തിയെന്ന് ചോദ്യം, മറുപടി നല്‍കി നടി

അടുത്തിടെ നടനും നിര്‍മാതാവുമായ ജാക്കി ബഗ്‌നാനിയുമായുള്ള പ്രണയ ബന്ധത്തെ ് നടി രകുല്‍ പ്രീതി സിംഗ് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് നടി പ്രണയ ബന്ധം തുറന്ന് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ കല്യാണം എപ്പോഴാണെന്ന് ചോദിച്ചപ്പോള്‍ തന്റെ സ്വകാര്യ ജീവിതം പരസ്യപ്പെടുത്താന്‍ താത്പര്യമില്ല എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

അപ്പോള്‍ പ്രണയ ബന്ധത്തെ കുറിച്ച് എങ്ങിനെ പരസ്യമായി പറഞ്ഞു എന്ന് ചോദിച്ചപ്പോള്‍ അതിന് നടിയുടെ പക്കല്‍ കൃത്യമായ മറുപടി ഉണ്ടായിരുന്നു. ഒരു സെലിബ്രിറ്റി താരത്തിന്റെ ജീവിതം എപ്പോഴും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണ് എന്ന് രാകുല്‍ പറയുന്നു. അത് പൊതു വ്യക്തിത്വത്തിന്റെ മറുവശമാണ്. എന്നിരുന്നാലും അത്തരം ചൂഴ്ന്നുള്ള പരിശോനകള്‍ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടക്കാന്‍ അനുവദിയ്ക്കില്ല എന്ന് നടി വ്യക്തമാക്കി. തന്നെ സംബന്ധിച്ച് ക്യാമറയ്ക്ക് മുന്നില്‍ ചെയ്യുന്നത് എന്റെ ജോലിയാണ്. ക്യാമറയ്ക്ക് പിന്നില്‍ തന്റെ സ്വകാര്യ ജീവിതമാണ് എന്നതില്‍ വിശ്വസിക്കുന്ന ആളാണ് എന്ന് രകുല്‍ പ്രീതി പറയുന്നു

പിന്നെ എന്തുകൊണ്ട് പ്രണയ ജീവിതത്തെ കുറിച്ച് പരസ്യമായി പറഞ്ഞു എന്ന് ചോദ്യത്തിനോടും നടി പ്രതികരിച്ചു. ജാക്കിയുമായുള്ള പ്രണയം സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്താന്‍ കാരണം അത് മനോഹരമാണെന്ന് കരുതിയത് കൊണ്ടാണ് എന്നും എല്ലാവരും അറിയാന്‍ ആഗ്രഹിച്ചു എന്നും രകുല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ