സൈക്കിള്‍ ഓടിക്കാനറിയില്ലായിരുന്നു; വീഴ്ചയില്‍ ലിഗമെന്റ് പൊട്ടി, സര്‍ജറി ഉടനെന്ന് രജിഷ

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഫൈനല്‍സ്. ചിത്രത്തിനിടയില്‍ സംഭവിച്ച അപകടത്തില്‍ തനിക്ക് സാരമായി പരിക്കേറ്റെന്ന് തുറന്ന് പറഞ്ഞിരിക്കുയാണ് രജിഷ. ചിത്രത്തില്‍ സൈക്ലിസ്റ്റായാണ് രജിഷ എത്തുന്നത്. എന്നാല്‍ തനിക്ക് സൈക്കിള്‍ ഓടിക്കാനറിയില്ലായിരുന്നു എന്ന സത്യമാണ് രജിഷ വെളിപ്പെടുത്തുന്നത്.

ഷൂട്ടിനിടയില്‍ 2 തവണ വീണു. രണ്ടാമത്തെ വീഴ്ചയില്‍ വലതു മുട്ടിന്റെ ലിഗമെന്റ് പൊട്ടി. ആ കാല്‍ വച്ചാണ് ബാക്കിയുള്ള 3 ആഴ്ച ഷൂട്ടിനെത്തിയതെന്നും സര്‍ജറി പറഞ്ഞിരിക്കുകയാണെന്നും താരം വ്യക്തമാക്കി. “സൈക്കിള്‍ ബാലന്‍സില്ലാത്ത ഒരാള്‍ ഒന്നര മാസം കൊണ്ട് പ്രൊഫഷണല്‍ സൈക്ലിസ്റ്റിനെ പോലെയാവുക എന്നതില്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഹൈറേഞ്ചില്‍ ട്രാക്ക് സൈക്കിള്‍ ഓടിക്കുക ബുദ്ധിമുട്ടായിരുന്നു. റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയാണ് റോഡ്. പിന്നെ കുഴിയിലോ കല്ലിലോ പോയാ സൈക്കിളിന്റെ ബാലന്‍സ് തെറ്റും” എന്നാണ് രജിഷ ചിത്രീകരണത്തിനിടയിലെ അനുഭങ്ങളെക്കുറിച്ച് പറയുന്നത്.

സംപൂര്‍ണ സ്പോര്‍ട്സ് ചിത്രമായാണ് ഫൈനല്‍സ് ഒരുങ്ങിയിരിക്കുന്നത്. നിരഞ്ജ്, ധ്രുവന്‍, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം ചില കായിക താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു. നവാഗതനായ പിആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രം മണിയന്‍ പിളള രാജുവും പ്രജീവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സുധീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം. സെപ്റ്റംബര്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

കഫ് സിറപ്പുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

'കുടുംബശ്രീ വനിതകളെയും തൊഴിലുറപ്പ് അമ്മമാരെയും വേതനം നൽകില്ല എന്ന് പറഞ്ഞു വിരട്ടി നവകേരളസദസ്സിലും വനിതാ മതിലിലും നിർബന്ധമായി മണിക്കൂറുകൾ പങ്കെടുപ്പിക്കുന്നതല്ല വിപ്ലവം, ഇതാണ് യഥാർത്ഥ വിപ്ലവം'; കെ എസ് ശബരീനാഥൻ

'എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം പാളി, ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്: പി രാജീവ്