വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളോട് താല്‍പര്യം: രജിഷ

ഒളിമ്പിക്‌സിന് തയാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ കഥ പറഞ്ഞ് രജിഷ വിജയന്റെ ഫൈനല്‍സ് എത്തുകയാണ്. സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രമായെത്തുന്ന ഫൈനല്‍സ് രജിഷയുടെ ആറാമത്തെ ചിത്രമാണ്. തന്റെ സിനിമാ കരിയറിനെ കുറിച്ച് വ്യക്തമാക്കുകയാണ് രജിഷ. എപ്പോഴും ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നാണ് താരം പറയുന്നത്.

“ഒരിക്കല്‍ ചെയ്ത കഥാപാത്രങ്ങള്‍ പോലുള്ളവ വീണ്ടും ചെയ്യാന്‍ താത്പര്യമില്ല. എന്നെ വ്യക്തിപരമായും ശാരീരികമായും വൈകാരികമായും ചാലഞ്ച് ചെയ്യുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. സിനിമ നായികാ പ്രാധാന്യമുള്ളതോ, നായക പ്രാധാന്യമുള്ളതോ എന്നല്ല നോക്കുന്നത്, അതിലെ കഥാപാത്രത്തെയാണ് നോക്കുന്നത്. ജൂണിന് മുമ്പ് സിനിമയില്‍ ബ്രേക്ക് വന്നത് നല്ലൊരു കഥാപാത്രം കിട്ടാത്തോണ്ടാണ്. അടുപ്പിച്ച് സിനിമ ചെയ്യണമെന്നില്ല” എന്നാണ് രജിഷ വ്യക്തമാക്കുന്നത്.

നവാഗതനായ പി ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ഫൈനല്‍സ് മണിയന്‍ പിളള രാജുവും പ്രജീവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നിരഞ്ജ്, ധ്രുവന്‍, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം ചില കായിക താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. സുധീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം. സെപ്റ്റംബര്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ