യോഗി ആദിത്യനാഥിനൊപ്പം ജയിലര്‍ കാണും..; വിജയാഘോഷത്തില്‍ രജനികാന്ത്

ബോക്‌സോഫീസില്‍ ‘ജയിലര്‍’ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുമ്പോള്‍ ഹിമാലയത്തില്‍ തീര്‍ത്ഥാടനത്തിലാണ് രജനികാന്ത്. ഹിമാലയ സന്ദര്‍ശനം നടത്തിയ ശേഷം താരം ഇന്നലെ ഉത്തര്‍പ്രദേശില്‍ എത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കുമെന്ന് രജനികാന്ത് വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവേ വ്യക്തമാക്കി.

യോഗി ആദിത്യനാഥിനൊപ്പം ജയിലര്‍ കാണും എന്നാണ് രജനികാന്ത് പറയുന്നത്. വിമാനത്താവളത്തില്‍ വച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാം ഭഗവാന്റെ അനുഗ്രഹം എന്നായിരുന്നു ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ രജനികാന്തിന്റെ അഭിപ്രായം.

സംസ്ഥാനത്തെ തീര്‍ഥാടന സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ താരത്തിന് പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, 500 കോടിയിലേക്ക് കുതിക്കുകയാണ് ജയിലറിന്റെ കളക്ഷന്‍. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് രജനികാന്ത് ജയിലറില്‍ എത്തിയത്.

സാധാരണക്കാരനായി വിശ്രമ ജീവിതം നയിക്കുന്നയാള്‍ സംഭവബഹുലമായ വഴിത്തിരിവിലൂടെ നീങ്ങുന്നതാണ് ജയിലറിന്റെ പ്രമേയം. വിനായകന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശിവരാജ് കുമാറിന്റെയും മോഹന്‍ലാലിന്റെയും കാമിയോ റോളുകള്‍ കൈയ്യടികള്‍ നേടിയിരുന്നു.

ജയിലറിന്റെ രണ്ടാം ഭാഗം എത്തും എന്ന അഭ്യൂഹങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ജയിലര്‍ 2 എടുക്കാന്‍ പ്ലാന്‍ ഉണ്ടെന്ന് സംവിധായകന്‍ നെല്‍സണ്‍ പറഞ്ഞതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി