സിന്ധുനദീതട സംസ്‌കാരം സിനിമയാക്കണമെന്ന് ഉദ്ദേശിച്ചാണ് പോയത്, പാകിസ്ഥാന്‍ എന്നെ അനുവദിച്ചില്ല; ആനന്ദ് മഹീന്ദ്രയോട് രാജമൗലി

ഓസ്‌കര്‍ പുരസ്‌കാര നിറവിലാണ് സംവിധായകന്‍ എസ്. എസ്. രാജമൗലി. ഇപ്പോഴിതാ പുതിയ ചിത്രത്തെ കുറിച്ചുള്ള ആനന്ദ് മഹീന്ദ്രയുടെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് രാജമൗലി. തനിക്ക് പാകിസ്താന്‍ സന്ദര്‍ശനത്തിനിടെയുണ്ടായ ഒരു അനുഭവമാണ് ആനന്ദിനോട് സംവിധായകന്‍ പങ്കുവെച്ചത്.

ഹാരപ്പ, മോഹന്‍ജോദാരോ, ലോത്തല്‍ മുതലായ സംസ്‌കാരങ്ങളേക്കുറിച്ചുള്ള ചില ചിത്രങ്ങള്‍ രാജമൗലിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ആനന്ദ് മഹീന്ദ്ര ചെയ്തത്. ഈ കാലഘട്ടം പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്തുകൂടേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ബാഹുബലിക്കും മുമ്പേ താന്‍ ചെയ്ത മഗധീര എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചുണ്ടായ ഒരു സംഭവമാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് മറുപടിയായി രാജമൗലി ഓര്‍മിച്ചുപറഞ്ഞത്. ‘ധോലാവിര എന്ന സ്ഥലത്ത് മഗധീര ചിത്രീകരിക്കുമ്പോള്‍ പുരാതനമായ ഒരു വൃക്ഷം കണ്ടു.

ഫോസില്‍രൂപത്തിലേക്ക് മാറിയ ഒന്ന്. ആ വൃക്ഷം ആഖ്യാനം ചെയ്യുന്ന വിധത്തില്‍ സിന്ധുനദീതട സംസ്‌കാരത്തിന്റെ ഉയര്‍ച്ചയും പതനവും പറയുന്ന ഒരു ചിത്രത്തേക്കുറിച്ച് ആലോചിച്ചിരുന്നു’, രാജമൗലി പറഞ്ഞു.

‘ഈ സംഭവത്തിന് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്താനില്‍ പോയപ്പോള്‍ മോഹന്‍ജോ ദാരോയിലേക്ക് പോകാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു’, രാജമൗലി കൂട്ടിച്ചേര്‍ത്തു.

2009-ലാണ് രാജമൗലി സംവിധാനം ചെയ്ത മഗധീര പുറത്തിറങ്ങിയത്. പുനര്‍ജന്മം പ്രമേയമായെത്തിയ ചിത്രത്തില്‍ രാംചരണ്‍ തേജ, കാജല്‍ അഗര്‍വാള്‍, ദേവ് ഗില്‍, ശ്രീഹരി എന്നിവരായിരുന്നു മുഖ്യവേഷങ്ങളില്‍. ചിരഞ്ജീവി അതിഥി താരമായും എത്തിയിരുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ