എല്ലാവർക്കും ധോണിയെ പറ്റി അറിഞ്ഞാൽ മതി, അതിന് ശേഷം മറ്റ് നാല് പേരുമായി ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്: റായ് ലക്ഷ്മി

മലയാളത്തിലും ഇതര ഭാഷകളിലും മികച്ച പ്രകടനം നടത്തി ശ്രദ്ധേയയായ താരമാണ് റായ് ലക്ഷ്മി. അണ്ണൻ തമ്പി, പരുന്ത്, 2 ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, ഇൻ ഗോസ്റ്റ്ഹൗസ്, ക്രിസ്ത്യൻ ബ്രദേഴ്സ്, മായാമോഹിനി തുടങ്ങീ മലയാള സിനിമകളിൽ മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്.

സിനിമയിലെന്ന പോലെ വിവാദങ്ങളിലും താരത്തിന്റെ പേര് ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു താരം. ധോണി ക്യാപ്റ്റനായിരുന്ന സമയത്ത് ധോണിയുമായി ഉണ്ടായിരുന്ന സൗഹൃദവും അതിനെ പറ്റിയുള്ള കാര്യങ്ങളും തുറന്നു പറയുകയാണ് റായ് ലക്ഷ്മി.

“ധോണിയുമായുള്ള പ്രണയബന്ധത്തെ കുറിച്ച് ഇപ്പോഴും തന്നോട് ചോദിക്കപ്പെടുന്നു എന്നും അതിനുശേഷം ഞാൻ മറ്റു നാല് പേരെ ഡേറ്റ് ചെയ്തിട്ടുണ്ട് എന്നും അതൊന്നും ആരും ചോദിക്കുന്നില്ല എന്നും എവിടെയും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. എല്ലാവർക്കും ധോണിയെക്കുറിച്ചാണ് എഴുതാൻ താൽപര്യം. കാരണം അത് എഴുതിയാൽ സെൻസേഷണൽ വാർത്തയാകും എന്ന് എല്ലാവർക്കും അറിയാം” സ്‌പോട്‌ബോയ് എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റായ് ലക്ഷ്മി ഇങ്ങനെ സംസാരിച്ചത്.

എന്നാൽ ആ നാല് പേർ ആരൊക്കെയാണ് എന്ന് താരം വെളിപ്പെടുത്തിയില്ല. ധോണിയുമായുള്ള ബന്ധം നീണ്ടു നിൽക്കാതിരിക്കാൻ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് കാരണക്കാരൻ ആയിട്ടുണ്ടെന്നാണ് അന്ന് വാര്ത്തകളിൽ നിറഞ്ഞിരുന്നത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി