'ഭ്രമയുഗ' തരംഗം തുടരും, സീക്വലിനോ പ്രീക്വലിനോ സാധ്യത.. മമ്മൂട്ടിക്കൊപ്പം വീണ്ടും വരും: രാഹുല്‍ സദാശിവന്‍

പ്രേക്ഷകരെ ഞെട്ടിച്ച ‘ഭ്രമയുഗ’ത്തിന് ശേഷം മമ്മൂട്ടി-രാഹുല്‍ സദാശിവന്‍ കോമ്പോ വീണ്ടും എത്തുന്നു. സിനിമ തിയേറ്ററില്‍ മികച്ച വിജയം സ്വന്തമാക്കി ഒ.ടി.ടിയില്‍ സ്ട്രീമിംഗ് നടക്കുന്നതിനിടെയാണ്, ഇനിയും മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യുമെന്ന്‌സംവിധായകന്‍ രാഹുല്‍ സദാശിവന്‍ വ്യക്തമാക്കിയിരിക്കുന്നത്.

മമ്മൂട്ടിയ്ക്ക് ഒപ്പം ഒരു സിനിമ ഉണ്ടാകുമോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി, ”ഉറപ്പായും ഉണ്ടാകും. ഒരു സിനിമ കൂടി മമ്മൂക്കയ്ക്ക് ഒപ്പം ചെയ്യണം. അത് എങ്ങനെയാണ് എപ്പോഴാണ് എന്നൊന്നും തീരുമാനിച്ചിട്ടില്ല” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞിരിക്കുന്നത്.

ഭ്രമയുഗത്തിന്റെ സീക്വലിനോ, പ്രീക്വലിനോ സാധ്യതയുണ്ട് എന്നും എന്നാല്‍ അതിനെ കുറിച്ച് നിലവില്‍ ആലോചിക്കുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ഹിറ്റ് ചിത്രം ‘ഭൂതകാല’ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രമാണ് ഭ്രമയുഗം. ആഗോളതലത്തില്‍ 60 കോടിയ്ക്ക് മുകളിലാണ് ചിത്രം കളക്ട് ചെയ്തത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രം ഫെബ്രുവരി 15ന് ആണ് തിയേറ്ററിലെത്തിയത്. മാര്‍ച്ച് 15ന് സോണി ലിവിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗിന് ആരംഭിച്ചത്. കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമായി സമാനതകളില്ലാത്ത അഭിനയമാണ് മമ്മൂട്ടി ഭ്രമയുഗത്തില്‍ കാഴ്ചവച്ചത്.

മമ്മൂട്ടിയെ കൂടാതെ, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. മമ്മൂട്ടിയ്ക്ക് ഒപ്പം തന്നെ അര്‍ജുന്‍ അശോകന്റെയും സിദ്ധാര്‍ത്ഥ് ഭരതന്റെയും പ്രകടനങ്ങളും മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.

Latest Stories

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി

ദേശീയപാത ഉപരോധം; ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ

'ഗോള്‍വാള്‍ക്കാറുടെ ചിത്രത്തിനു മുമ്പില്‍ നട്ടെല്ലു വളച്ച ആളിന്‍റെ പേര് ശിവന്‍കുട്ടി എന്നല്ലാ അത് വിഡി സതീശന്‍ എന്നാണ്'; മറുപടിയുമായി വി ശിവൻകുട്ടി