ഞാനും ശോഭനയും ബാക്കിലിരുന്ന് തമാശ പറഞ്ഞ് ചിരിച്ചു, അത് പുള്ളിക്ക് ഇഷ്ടമായില്ല; മമ്മൂട്ടിയെ കുറിച്ച് റഹ്‌മാന്‍

മമ്മൂട്ടിയെ കുറിച്ച് മനസ്സ് തുറന്ന് നടന്‍ റഹ്‌മാന്‍. ഈറന്‍ സന്ധ്യ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് തനിക്കുണ്ടായ ഒരനുഭവമാണ് റഹ്‌മാന്‍ പങ്കുവെച്ചത്.

റഹ്‌മാന്റെ വാക്കുകള്‍ ഇങ്ങനെ

മൂത്ത ജ്യേഷ്ഠന്റെ സ്ഥാനത്താണ് ഞാന്‍ ഇക്കയെ കാണുന്നത്. സിനിമകളിലും ഞാന്‍ അദ്ദേഹത്തിന്റെ അനിയനാണ് വേഷമിടുന്നത്. ഇച്ചാക്കയെന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിക്കുന്നത്. ഞാനും ഇക്കയും സ്‌ക്രീനില്‍ കാണുന്നത് പോലെ തന്നെയാണ്. ഇടയ്ക്ക് ഞാന്‍ ഇറിറ്റേറ്റ് ചെയ്യും. പുള്ളി ചിലപ്പോള്‍ വഴക്ക് പറയും.

ഈറന്‍സന്ധ്യയുടെ സമയത്ത് ഞാനും ശോഭനയും ഇച്ചാക്കയുമുള്ളൊരു സീനുണ്ടായിരുന്നു. ഇച്ചാക്ക ഡ്രൈവ് ചെയ്യുമ്പോള്‍ ഞങ്ങള്‍ പുറകിലിരിക്കുകയായിരുന്നു. പാസിങ് ഷോട്ട് എന്തോ മാത്രമേ ഉള്ളൂ. ഞാനും ശോഭനയും ബാക്കിലിരുന്ന് എന്തോ തമാശ പറഞ്ഞ് ചിരിച്ചു. അത് പുള്ളിക്ക് ഇഷ്ടമായില്ല. ഇവന്‍മാരോട് സംസാരിക്കാനുള്ളതെന്താന്ന് വെച്ചാല്‍ സംസാരിക്കാന്‍ പറയെന്ന് പറഞ്ഞ് പുള്ളി ദേഷ്യത്തില്‍ പോയി. അത് തമാശയായേ എനിക്ക് തോന്നിയിട്ടുള്ളൂ.

പുള്ളി സിനിമകളിലേക്ക് എന്നെ സജസ്റ്റ് ചെയ്യാറുണ്ട്. രാജമാണിക്യത്തിലേക്ക് ഞാന്‍ വന്നത് അങ്ങനെയാണ്. ഈ സിനിമ ക്ലിക്കാവുമെന്ന് ഉറപ്പ് തന്നത് പുള്ളിയായിരുന്നു. കഥ കേട്ടപ്പോള്‍ എനിക്കത്ര സെറ്റായിരുന്നില്ല. എവിടെയോ വന്ന് പെട്ടത് പോലെയാണ് തോന്നിയത്. പുള്ളിയോട് പറഞ്ഞപ്പോള്‍ വിഷമിക്കണ്ട, ഇത് നന്നാവും എന്ന് പറഞ്ഞു.

പടം ഇത്രയും ഹിറ്റാവും എന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. ഇച്ചാക്ക കുറേ നമ്പറുകള്‍ ഇറക്കിയിട്ടുണ്ടായിരുന്നു. സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത കുറേ നമ്പറുകളുണ്ടായിരുന്നു. അതൊക്കെ വിജയിക്കുകയും ചെയ്തു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി