ഭയം എന്താണെന്ന് അറിയാത്ത കുടുംബത്തില്‍ നിന്ന് വരുന്ന ആളാണ് ഞാന്‍, അതിനാല്‍ നയന്‍താരയോട് മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ല: രാധാ രവി

നയന്‍താരയ്ക്കെതിരെ പൊതുവേദിയില്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് നടന്‍ രാധാ രവി. “എനക്ക് ഇന്നൊരു മുഖമിരിക്ക്” എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” മാപ്പ് പറയാന്‍ ഞാന്‍ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ല. ഭയം എന്താണെന്ന് അറിയാത്ത ഒരു കുടുംബത്തില്‍ നിന്ന് വരുന്ന ആളാണ് ഞാന്‍. അതിനാല്‍ നയന്‍താരയോട് മാപ്പ് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അന്ന് എന്റെ പ്രസംഗത്തിന് മാധ്യമപ്രവര്‍ത്തകരടക്കം കയ്യടിച്ചു. മോശം പരാമര്‍ശങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ അത് അപ്പോഴേ പറയണമായിരുന്നു” രാധാ രവി പറഞ്ഞു.

നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന “കൊലയുതിര്‍ കാലം” എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വെച്ചാണ് രാധാ രവിയുടെ നടിയ്‌ക്കെതിരെയുള്ള മോശം പരാമര്‍ശം. ഇതിനെതിരെ പ്രമുഖരടക്കം നിരവധി പേര്‍ രംഗത്തു വന്നിരുന്നു. നയന്‍താരയെ മാത്രമല്ല രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനത്തിന് ഇരയായവരെയും അദ്ദേഹം അധിക്ഷേപിച്ചിരുന്നു.

 

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ