ജൂഹിയെ വിവാഹം ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം, അമ്മയോട് ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു: മാധവന്‍

ജൂഹി ചൗളയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി ആര്‍ മാധവന്‍. ജൂഹിയും മാധവനും ഒന്നിച്ച് അഭിനയിക്കുന്ന ‘ദ റെയില്‍വേ മെന്‍’ എന്ന പുതിയ സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂഹിയെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് തന്റെ അമ്മയോട് സംസാരിച്ചിരുന്നു എന്നാണ് മാധവന്‍ പറയുന്നത്.

നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിനൊരുങ്ങുന്ന സീരിസ് ആണ് ദ റെയില്‍വേ മെന്‍. താന്‍ ഈ സീരിസില്‍ ജോയിന്‍ ചെയ്യാനുള്ള കാരണങ്ങള്‍ പറഞ്ഞു കൊണ്ടാണ് ജൂഹി ചൗള സംസാരിച്ചത്. പിന്നാലെയാണ് ‘നിങ്ങള്‍ ഇതില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയത് എന്റെ ഭാഗ്യം കൊണ്ടാണ്’ എന്ന് പറഞ്ഞ് മാധവന്‍ സംസാരിച്ചത്.

”എല്ലാവരുടെയും മുന്നില്‍ വച്ച് ഒരു കാര്യം തുറന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഖയാമത്ത് സെ ഖയാമത്ത് തക്ക് എന്ന ചിത്രത്തില്‍ നിങ്ങളെ കണ്ടപ്പോഴേ ഞാന്‍ അമ്മയോട് പറഞ്ഞിരുന്നു, ‘ജൂഹിയെ വിവാഹം ചെയ്യുക എന്നതാണ് ഇനി എന്റെ ലക്ഷ്യം’ എന്നാണ് മാധവന്‍ പറയുന്നത്.

പുതിയ സീരീസില്‍ തന്റെ ഭാഗം ചിത്രീകരിച്ച ശേഷം ജൂഹിയുടേത് ചിത്രീകരിച്ചതിനാല്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നില്ലെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. 1988ല്‍ ഇറങ്ങിയതില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് മന്‍സൂര്‍ ഖാന്‍ സംവിധാനം ചെയ്ത ഖയാമത്ത് സെ ഖയാമത്ത് തക്.

എട്ട് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് ജൂഹി ചൗളയ്ക്കും ലഭിച്ചു. അതേസമയം, ‘ധോക്ക’, ‘റോക്കട്രി’ എന്നിവയാണ് മാധവന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍. മാധവന്‍ തിരക്കഥ എഴുതി, സംവിധാനം ചെയ്ത്, നിര്‍മ്മിച്ച ചിത്രമാണ് റോക്കട്രി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ