ഇത് ഒറിജിനല്‍ കുഞ്ഞെല്‍ദോ; പരിചയപ്പെടുത്തി സംവിധായകന്‍ ആര്‍.ജെ മാത്തുകുട്ടി

ആസിഫ് അലി കുഞ്ഞെല്‍ദോയായി എത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. ഈ സിനിമ സംവിധാനം ചെയ്തത് ആര്‍.ജെ മാത്തുകുട്ടിയായിരുന്നു. മാത്തുകുട്ടിയുടെ കോളെജ് കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കായി ഒറിജിനല്‍ കുഞ്ഞെല്‍ദോയെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍.

ആസിഫ് അലിക്കൊപ്പം യഥാര്‍ത്ഥ കുഞ്ഞെല്‍ദോ നില്‍ക്കുന്ന ചിത്രത്തിനൊപ്പം ഒരു കുറിപ്പും മാത്തുകുട്ടി പങ്കുവെച്ചിട്ടുണ്ട്. ‘ഓര്‍മ്മ വെച്ച കാലം മുതലേയുള്ള എന്റെ കൂട്ടുകാരനാണ് ആസിഫ് അലിക്കൊപ്പം നില്‍ക്കുന്ന ഈ കുഞ്ഞെല്‍ദോ. യു.സി കോളേജിലെ ക്ലാസ്മുറിയില്‍ ഒരുമിച്ചിരുന്നു പഠിച്ച കാലത്തെ അവന്റെ ജീവിതം പരമാവധി സത്യസന്ധമായി സ്‌ക്രീനില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ പ്രായത്തില്‍ അവന്‍ എടുത്ത തീരുമാനങ്ങളോട് നമുക്ക് യോജിക്കാനും വിയോജിക്കാനും കഴിയും. അതെന്താണെങ്കിലും അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Do Watch Kunjeldho In Theatres’ – എന്നാണ് മാത്തുക്കുട്ടി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഡിസംബര്‍ 24നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ഗോപികാ ഉദയനാണ് ചിത്രത്തിലെ നായിക. സിദ്ദീഖ്, രൂപേഷ് പീതാംബരന്‍, രേഖ, അര്‍ജുന്‍ ഗോപാല്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. ഷാന്‍ റഹ്‌മാന്റേതാണ് സംഗീതം. സുവിന്‍. കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് കുഞ്ഞെല്‍ദോ നിര്‍മിച്ചിരിക്കുന്നത്. ക്യാമറ സ്വരൂപ് ഫിലിപ്പ്, എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ