ഫോം പാഡുകൾക്കിടയിൽ കാൽ സ്റ്റക്കായി; സിനിമയിൽ നിന്നും പിന്മാറേണ്ട അവസ്ഥ വരെയെത്തി; ഫിസിയോ തെറാപ്പിസ്റ്റാണ് രക്ഷിച്ചത്; നീരജ് മാധവ്

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത്, ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയാണ് ആർ. ഡി. എക്സ്100 കോടി കളക്ഷൻ നേടി ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ മുന്നേറ്റമാണ് നടത്തിയത്.  ഒ. ടി. ടി സ്ട്രീമിംഗ്  പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് ചിത്രം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

മലയാള സിനിമയിൽ കണ്ടു ശീലിച്ചിട്ടുള്ള പരമ്പരാഗതമായ സംഘട്ടന രംഗങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ മാറ്റമുള്ള സംഘട്ടന രംഗങ്ങളാണ് അൻപറിവ് മാസ്റ്റർ സിനിമയ്ക്കായി ഒരുക്കിയത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്ത് തനിക്ക് പറ്റിയ അപകടത്തെ പറ്റി പറഞ്ഞിരിക്കുകയാണ് നടൻ നീരജ് മാധവ്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു  നീരജിന് പരിക്ക് പറ്റുന്നത്.

“ക്ലൈമാക്സ് ഫൈറ്റിൽ ഞാനൊരാളെ കിക്ക് ചെയ്ത് ഇങ്ങനെ തന്നെ നിൽക്കണം, അതിന് താഴെ ഫോം പാഡുകൾ വെച്ചിട്ടുണ്ട്. അതിൽ പെട്ടെന്ന് കാൽ സ്റ്റക്കായി ടക്കേ എന്നൊരു ശബ്ദം കേട്ടതും ഞാൻ വീണു. അൻപറിവ് മാസ്റ്റേഴ്സ് വന്ന ദിവസം കൂടിയായിരുന്നു അത്. സിനിമയിൽ നിന്നും പിന്മാറേണ്ടി വരുമോ എന്ന് പോലും ഞാൻ ചിന്തിച്ചുപോയി.”

പിന്നീട് ടോം ആഷ്ലി എന്ന ഫിസിയോതെറാപ്പിസ്റ്റ് ആണ് മണിക്കൂറുകൾ  കൊണ്ട്  നീരജിനെ ചികിത്സിച്ചു ഭേദമാക്കിയത്. വീഡിയോക്ക് താഴെ വൈകാരികമായ  ഒരു കുറിപ്പും താരം പങ്കുവെച്ചിരുന്നു. ” നിങ്ങൾ ഉപേക്ഷിക്കുമ്പോൾ മാത്രമാണ് ഇത് അവസാനിക്കുന്നത്. എന്നിൽ വിശ്വസിച്ചവർക്കും, സംശയിച്ചവർക്കും, തുരങ്കം വെച്ചവർക്കും, ചിരിച്ചവർക്കും നന്ദി. ചിലതൊക്കെ നമ്മുടെ നിയന്ത്രണത്തിലാണ്. നമുക്ക് എന്തെങ്കിലും നേടിയെടുക്കാൻ ഉണ്ടെങ്കിൽ ഒരു പ്രപഞ്ചം മുഴുവൻ നമ്മുടെ കൂടെയുണ്ടാവും.” നീരജ് കുറിച്ചു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'