'ചുമ്മാ ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോൾ വെളിപാട് ഉണ്ടായതല്ല, ഇതിൽ തന്നെ തുടരാനാണ് പ്ലാൻ'; കമന്റിന് മറുപടി നൽകി അശ്വതി ശ്രീകാന്ത്

അവതാരകയായും നടിയായും മിനിസ്‌ക്രീനിൽ സജീവമാണ് അശ്വതി ശ്രീകാന്ത്. തനിക്ക് എതിരെ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾക്കും വിമർശനങ്ങൾക്കുമെല്ലാം അശ്വതി മറുപടി കൊടുക്കാറുമുണ്ട്. ഒരു കമന്റിന് അശ്വതി കൊടുത്ത മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ‘ഇവരെ ചുമ്മാ പൊക്കുന്നതായി തോന്നുന്നു, എവിടെയോ വെൽനെസ് കോച്ചെന്നും കണ്ടു’ എന്ന കമന്റിനാണ് അശ്വതി മറുപടി നൽകിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലാണ് അശ്വതി മറുപടി കൊടുത്തിരിക്കുന്നത്

‘പൊക്കുന്നതൊക്കെ ചുമ്മാതാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ തന്നെ impostor syndrome ഉള്ളതാണ്. പിന്നെ വെൽനെസ്സ് കോച്ചെന്ന് താങ്കൾ എവിടെയും കാണാൻ വഴിയില്ല. പക്ഷേ International coaching federation ന്ന് recognised ആയ ലൈഫ് കോച്ചാണ്. ചുമ്മാ ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോൾ വെളിപാട് ഉണ്ടായതതല്ല, വർഷങ്ങളോളം പഠിച്ചിട്ടും പണിയെടുത്തിട്ടും പ്രാക്ടീസ് ചെയ്തിട്ടും ഒക്കെയാണ്. അതിലൂടെ ക്രൂരതയൊക്കെ ചെയ്യാൻ പറ്റുമോന്ന് അറിയില്ല. കുറേ മനുഷ്യരോട് നിരന്തരം സംസാരിക്കുന്നുണ്ട്. അവർക്ക് ജീവിതത്തിൽ നല്ല മാറ്റമുണ്ടെന്നാണ് testimonials. ഹരിത പറഞ്ഞ പോലെ ഇതിൽ തന്നെ തുടരാനാണ് പ്ലാൻ. മാറിയാൽ അറിയിക്കാം’ എന്നുമാണ് കുറിപ്പിൽ പറയുന്നത്.

പോസ്റ്റിനു താഴെ അശ്വതിയെ പിന്തുണച്ചും വിമർശിച്ചും നിരവധി കമന്റുകൾ എത്തിയിട്ടുണ്ട്. ഇതിനൊന്നും മറുപടി അർഹിക്കുന്നില്ല. തള്ളിക്കളയുക, വല്ലവരുടേം ജീവിതത്തിൽ പോയി അഭിപ്രായം പറയാനാണ് ഇങ്ങനെ ചിലർക്ക് താല്പര്യം എന്നൊക്കെയുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ വന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ