പുലിമുരുകന്‍ രണ്ടാം ഭാഗം ?; ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പിന് ഉത്തരവുമായി സംവിധായകന്‍ വൈശാഖ്

മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് പുലിമുരുകന്‍. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ചിത്രം. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ഈ ചിത്രം ആറു വര്‍ഷം മുന്‍പാണ് റിലീസ് ചെയ്തത്. മലയാളത്തില്‍ നിന്ന് ആദ്യമായി നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമായിരുന്നു പുലിമുരുകന്‍. അന്ന് തന്നെ ഈ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്.

പുതിയ ചിത്രമായ നൈറ്റ് ഡ്രൈവിന്റെ പ്രചരണാര്‍ത്ഥം നടത്തിയ പ്രസ് മീറ്റില്‍ ഉയര്‍ന്ന ചോദ്യത്തോടായിരുന്നു വൈശാഖിന്റെ പ്രതികരണം. പുലി മുരുകന്‍ രണ്ടാം ഭാഗം എപ്പോള്‍ വരും എന്ന ചോദ്യത്തിന് നൈറ്റ് ഡ്രൈവ് രണ്ടാം ഭാഗത്തിന് ശേഷം എന്നായിരുന്നു വൈശാഖിന്റെ മറുപടി. ഇത് അവിടെ കൂടിയിരുന്നവരില്‍ ചിരി പടര്‍ത്തി.

റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത് സുകുമാരന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് ഒരുക്കിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. മാര്‍ച്ച് പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിദ്ദീഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, മുത്തുമണി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഇത് കൂടാതെ ഉദയ കൃഷ്ണ രചിച്ച് മോഹന്‍ലാല്‍ നായകനാകുന്ന മോണ്‍സ്റ്റര്‍ എന്ന ചിത്രവും വൈശാഖ് ഒരുക്കിക്കഴിഞ്ഞു. ചിത്രം തീയറ്റര്‍ റിലീസാണെന്നാണ് വിവരം.

Latest Stories

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി