'പണ്ട് പലരെയും പറ്റിച്ചതിന്റെ ഫലമാണ് ഇന്ന് ജയറാം അനുഭവിക്കുന്നത്, രാജസേനനും സംഭവിച്ചത് ഏകദേശം അത് തന്നെയാണ്'; മണക്കാട് രാമചന്ദ്രൻ

ഒരു കാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു ജയറാം. രാജസേനൻ ജയറാം കൂട്ടുകെട്ടിൽ നിരവധി ഹിറ്റുകളാണ് അക്കാലത്ത് പിറന്നിട്ടുള്ളത്. പിന്നീട് ഇരുവരും തമ്മിൽ പിരിഞ്ഞതോടെ സിനിമകളിൽ പരാജയം നേരിടുകയായിരുന്നു. ഇരുവരും തമ്മിൽ പിരിയാനുള്ള കാരണവും ജയറാമിന്റെ ഇന്നത്തെ അവസ്ഥയുടെ കാരണവും തുറന്ന് കാട്ടി പ്രൊഡക്ഷൻ കൺട്രോളർ മണക്കാട് രാമചന്ദ്രൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അ​ദ്ദേഹം ഇക്കാര്യത്തെക്കുറിച്ച്  സംസാരിച്ചത്. ജയറാം രാജസേനൻ കൂട്ട് കെട്ടിൽ നിരവധി സിനിമകളാണ് മലയാളത്തിന് ലഭിച്ചിട്ടുള്ളത്. ജയറാം നല്ല നടനാണ്. അതുപോലെ രാജസേനൻ നല്ല സംവിധായകനുമാണ്. കാലത്തിനനുസരിച്ചുള്ള കഥകളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതായിരുന്നു അവരുടെ വിജയം.

എന്നാൽ രാജസേനന്റെ ചിത്രങ്ങളിൽ നിന്ന് മാറി ജയറാം പുതിയ സംവിധാകരോടൊപ്പം സിനിമ ചെയ്യാൻ തുടങ്ങിയതോടെ രാജസേനന്റെ ചിത്രങ്ങൾ പരാജയപ്പെടുകയായിരുന്നു. അതിന് കാരണം രാജസേനൻ തന്നെയാണ്. അദ്ദേഹം മറ്റ് നായകൻമാരെ പറ്റി ചിന്തിച്ചിരുന്നില്ലെന്നും പുതിയ ആളുകൾക്ക് അവസരം നൽകിയില്ലെന്നും പറയുന്നതാകും  സത്യം.

സിനിമയിൽ സജീമായതോടെ ജയറാമും മാറി. അദ്ദേഹത്തിന് നിരവധി സിനിമകൾ വന്നതോടെ പലരെയും അദ്ദേഹം പറ്റിച്ചു.  ഡേറ്റ് കൊടുക്കാമെന്ന് പല സംവിധായരോടും പറഞ്ഞിട്ട് അവസാനം ഷൂട്ടിന് വരാത്ത സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്. അതിൻ്റെ ഫലമാണ് ഇന്ന് അദ്ദേഹം അനുഭവിക്കുന്നത്. ഇന്ന് അദ്ദേഹത്തിന് സിനിമകൾ കുറയാൻ കാരണവും അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട്; 9 ജില്ലകളിൽ യെല്ലോ അലേർട്ടും

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്, അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

യുദ്ധം അവസാനത്തിലേക്ക്; കരാറിലേക്ക് അടുക്കുന്നുവെന്ന സൂചന നല്‍കി യുഎസും ഇറാനും

വിവാഹിതനെന്ന് മറച്ചുവെച്ച് ബന്ധം: യുവാവിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ വനിത ജീവനൊടുക്കാന്‍ ശ്രമിച്ചു

വി ഡി സതീശനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി; ഒരാൾ അറസ്റ്റിൽ