മൂന്ന് ദിവസം മുമ്പ് വരെ എന്റെ സിനിമയില്‍ അഭിനയിച്ച ആളാണ്, എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആരോടെങ്കിലും പറയണ്ടേ: ബാദുഷ

നടന്‍ രമേശ് വലിയശാലയുടെ മരണത്തില്‍ ദുഖം അറിയിച്ച് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷ. മൂന്ന് ദിവസം മുമ്പ് വരെ തന്റെ ‘വരാല്‍’ എന്ന സിനിമയില്‍ അഭിനയിച്ച ആളാണ് രമേശ് എന്ന് ബാദുഷ പറയുന്നു. രമേശിന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റിന് കമന്റായാണ് ബാദുഷ ഇത് കുറിച്ചത്.

ഇന്ന് പുലര്‍ച്ചയാണ് രമേശ് വലിയശാലയെ തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ”പ്രശ്‌നങ്ങള്‍ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തില്‍ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികള്‍” എന്നാണ് ബാദുഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

”ബാദുക്കാ… അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഒളിച്ചോടുമോ? പ്രണാമം…..” എന്ന കമന്റിന് മറുപടിയായാണ് തന്റെ സിനിമയില്‍ അഭിനയിച്ചിരുന്ന കാര്യം ബാദുഷ പറഞ്ഞത്. ”മൂന്ന് ദിവസം മുമ്പ് വരെ എന്റെ വരാല്‍ എന്ന സിനിമയില്‍ അഭിനയിച്ച ആളാണ് അയാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആരോടെങ്കിലും പറയണ്ടെ” എന്നാണ് ബാദുഷ കുറിച്ചത്. ബാദുഷയുടെ പോസ്റ്റിന് കമന്റുമായി നടി ഉമ നായറും എത്തിയിട്ടുണ്ട്.

”ബാദുക്ക പ്രശ്‌നങ്ങള്‍ എന്താണെന്ന് അറിയില്ല ഒന്ന് മാത്രം പറയട്ടെ … ആരോട് ആണ് എല്ലാം വിശ്വസിച്ചു പറയേണ്ടത്.. കേള്‍ക്കുന്നവര്‍ ചിലപ്പോള്‍ ആ സമയം കേട്ട് നില്‍ക്കും പിന്നെ അതിനെ വിമര്‍ശിക്കാം പരിഹസിക്കാം കുറ്റപെടുത്താം അങ്ങനെ ഒരുപാട്….ഈ കാലത്ത് മനസു നിറഞ്ഞു കൂടെ നിന്ന് സഹായിക്കുന്നവര്‍ വളരെ അപ്പൂര്‍വം അത് നമ്മുടെ മുന്നില്‍ ചില ഭാഗ്യമുള്ള സമയത്ത് മാത്രം എത്തിപെടു… അതുകൊണ്ടാകും ഒന്നും പറയാതെ പോയത്.. ഈ സമയത്തു ഇങ്ങനെ പറഞ്ഞത് നിലവില്‍ ഇതുപോലെ ഒരുപാട് സങ്കര്‍ഷം അനുഭവിക്കുന്നവര്‍ ഉണ്ട്..” എന്നാണ് നടിയുടെ കമന്റ്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്