തുടർ പരാജയങ്ങളിൽ നിന്നും അന്ന് മമ്മൂട്ടിയെ രക്ഷിച്ചത് ഞാനായിരുന്നു; നിർമ്മാതാവ്

ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ജോഷി ഒരുക്കിയ ചിത്രമായിരുന്നു ന്യൂ ഡൽഹി. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ തിരിച്ചു വരവിനു വഴി വച്ച ചിത്രം പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു. ഇപ്പോഴിതാ ന്യൂ ഡൽഹി എന്ന ചിത്രം ഉണ്ടായതിനെപ്പറ്റിയും ചിത്രത്തിന് വേണ്ടി മമ്മൂട്ടി അനുഭവിച്ച കഷ്ടതകളും തുറന്ന് പറ‍ഞ്ഞ് ചിത്രത്തിൻ്റെ നിർമ്മാതാവായ ജോയ് തോമസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. മലയാള സിനിമ പരാജയത്തിന്റെ കാലഘട്ടതിൽ നിന്നപ്പോഴാണ് ന്യൂ ഡൽഹി എന്ന ചിത്രം ചെയ്യുന്നത്. മലയാളി അസോസിയേഷന്റെ ഭാ​ഗമായി ഡൽഹിയിൽ പോകുന്ന വഴിയാണ് ഡൽഹിയെ ലൊക്കേഷനാക്കി എന്ന സിനിമയെടുക്കണമെന്ന ആ​ഗ്രഹം തുടങ്ങുന്നത്.

പിന്നീട് ഡെന്നിസിനോട് ആ ആ​ഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം ഒരു കഥ എഴുതുകയും ചെയ്തു. വെറും പതിനാറ് സീൻ മാത്രമെഴുതിയാണ് ഷൂട്ടിങ്ങിനായി ഡൽഹിക്ക് പോയത്. പിന്നീട് അവിടെ ചെന്ന് കേരള ഹൗസിൽ റൂമെടുത്താണ് ഡെന്നിസ് സിനിമയുടെ തിരക്കഥ എഴുതി തീർത്തതെന്നും അദ്ദേഹം പറഞ്ഞു.

അന്ന് അങ്ങനെ നടന്നത് കൊണ്ട് മാത്രമാണ് അ സിനിമയിലെ പല രം​ഗങ്ങളും ഇത്രയും മികച്ചതായി മാറിയത്. ചിത്രത്തിനായി മമ്മൂട്ടിയും ഒരുപാട് കഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കാൽ അന്ന് ഓടിഞ്ഞിരിക്കുകയായിരുന്നു, ആ കാല് വെച്ചാണ് അദ്ദേഹം അഭിനയിച്ചത്. ഒരുപാട് വേ​ദന സഹിച്ചിരുന്നു. അതിന്റെ ഫലം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ