അഡ്വാൻസ് വാങ്ങി സിനിമ തുടങ്ങാറായപ്പോഴാണ് ഭാമയും ലാലും കാലുമാറുന്നത്; നഷ്ടം തുറന്നു പറഞ്ഞ് നിർമ്മാതാവ്

റേഡിയോ എന്ന സിനിമ പരാജയപ്പെടാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് നിർമാതാവ് എസ് സി പിള്ള. അഡ്വാൻസ് വാങ്ങി സിനിമ ചെയ്യാമെന്ന് ഏറ്റ താരങ്ങൾ പിൻമാറിയതാണ് സിനിമ പരാജയപ്പെടാൻ കാരണമെന്നാണ് മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ എസ് സി പിള്ള പറയുന്നത്. നവാ​ഗതനായ ഉമർ മുഹമ്മദ് എന്നൊരാളാണ് സിനിമ സംവിധാനം ചെയ്ത ചിത്രമായിരുന്നു റേഡിയോ. ചിത്രത്തിലഭിനയിക്കാൻ ലാലും ഭാമയും ഏറ്റതോടെയാണ് താൻ സിനിമ നിർമ്മിക്കാൻ വരുന്നത്.

എറണാകുളത്ത് ഭാമയുള്ള സ്ഥലത്ത് ചെന്നാണ് അഡ്വാൻസ് നൽകിയത്. പിന്നീട് പണം വാങ്ങിച്ച്ക്കോള്ളാം എന്ന് പറഞ്ഞത് കൊണ്ട് ലാലിന് പണം കൊടുത്തില്ല. രണ്ടാഴ്ച കഴിഞ്ഞ് സ്ക്രിപ്റ്റും എല്ലാം റെഡിയായി പടം തുടങ്ങി. പിന്നെ സംവിധായകൻ പറയുന്നു ലാൽ തന്റെ പടത്തിൽ അഭിനയിക്കില്ലെന്ന് പറഞ്ഞെന്ന്. ആരോ പറഞ്ഞു തിരിച്ചതാണ്. കുറച്ച് കഴിഞ്ഞപ്പോൾ ഭാമയും വിളിച്ചു പറഞ്ഞു പൈസ തിരിച്ചു തരാം അഭിനയിക്കുന്നില്ലെന്ന്. ലാൽ എന്തോ വിളിച്ചു പറഞ്ഞതാണ് എന്നാണ് എല്ലാരും പറഞ്ഞത്.

അങ്ങനെ രണ്ടു പേരും പോയി, പക്ഷേ പടം താൻ വിട്ടില്ല. വേറെ ആൾക്കാരെ വച്ച് ചെയ്തു. പൊളിഞ്ഞു. ലാലിന് പകരം നിഷാൻ വന്നു. പിന്നെ ഇനിയയും സരയുവും മറ്റു കഥാപത്രങ്ങളായി. നേരത്തെ അഡ്വാൻസ് കൊടുത്ത മണിയൻ പിള്ള രാജുവൊക്കെ സിനിമയിൽ ഉണ്ടായിരുന്നു. ഒന്നരക്കോടിയോളം ചെലവാക്കിയിട്ട് അഞ്ച് ലക്ഷം രൂപയാണ് ആകെ തിരിച്ച് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

മൊത്തത്തിൽ ചീറ്റിങ്ങ് ആയിരുന്നു. പടത്തിന്റെ ഡിസ്ട്രിബൂഷൻ എടുക്കാമെന്ന് വിജയ് ബാബു പറഞ്ഞിരുന്നു. പത്ത് പതിനഞ്ച് മീറ്റിങ്ങുകൾ കൂടിയെങ്കിലും പിന്നീട് ഒഴിവായി. സൂര്യക്കാരും സാറ്റ്ലൈറ്റ് അവകാശം എടുക്കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചിരുന്നു. എന്നാൽ അവരും പിന്നീട് പിന്മാറി. അങ്ങനെ ഒന്ന് ഒന്നേക്കാൽ കോടി രൂപ പോയി നിർമാതാവ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ