മഞ്ജു വാര്യർ കാരണം ഷൂട്ട് മുടങ്ങി, ലക്ഷങ്ങൾ പോയെന്നു മാത്രമല്ല മരണം വരെ മുരളിക്ക് എന്നോട് ദേഷ്യമായിരുന്നു; തുറന്ന് പറഞ്ഞ് നിർമ്മാതാവ്

സുരേഷ് ​ഗോപിയെയും മഞ്ജു വാര്യരെയും പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് ഒരുക്കിയ ചിത്രമായിരുന്നു കളിയാട്ടം. മികച്ച പ്രക്ഷക പ്രശംസ നേടിയ ചിത്രത്തിൻ്റെ ആദ്യ ​ദിവസം തന്നെ മഞ്ജുവാരിയർ കാരണം ഷൂട്ട്‌ മുടങ്ങുകയും, ചിത്രത്തിലെ ഒരു പ്രധാന നടനെ മാറ്റി ഒരു പുതുമുഖത്തെ കൊണ്ടുവരുകയും ചെയ്ത സാഹചര്യവും തുറന്ന് പറഞ്ഞ് നിർമ്മാതവ് കെ രാധാകൃഷ്ണൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. തന്റെ ആദ്യ ചിത്രമായിരുന്നു കളിയാട്ടം ഷൂട്ടിങ്ങിന്റെ തലേ ദിവസം മഞ്ജു വാര്യർക്ക് ചിക്കൻ പോക്‌സ് പിടിപെട്ടു.  മഞ്ജു വാര്യർ ഇല്ലാതെ ഷൂട്ടിങ്ങിനെ പറ്റി ചിന്തിക്കാൻ പോലുമാകില്ലെന്നാണ് അന്ന് ജയരാജ് പറഞ്ഞത്. കാരണം മഞ്ജുവിൻ്റെ കഥാപാത്രം അത്ര ഇംപോർട്ടൻ്റാണ് ആ സിനിമയിൽ.

അവസാനം പ്ലാൻ മാറ്റി ബ്രേക്ക് ചെയ്യാൻ തീരുമാനിക്കുകയും. യൂണിറ്റിനോട് വരണ്ടെന്ന് പറയുകായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ ലാലിന്റെ കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മുരളിയെയായിരുന്നു. അദ്ദേഹത്തൊട് സംസാരിക്കുകയും ഡേറ്റ് വാങ്ങുകയും ചെയ്തിരുന്നു എന്നാൽ രണ്ടാമത് ചെയ്യാൻ തുടങ്ങുമ്പോഴാണ് മുരളിയ്ക്ക് പകരം ലാലിനെ കാസ്റ്റ് ചെയ്താലോ എന്ന് ജയരാജ് ചോദിക്കുന്നത്.

ലാലിനെ എവിടെയോ കണ്ടപ്പോൾ സംവിധായകനായ ജയരാജിന് സ്‌ട്രൈക്ക് ചെയ്തിരുന്നു. ജയരാജിന് നല്ല ആത്മവിശ്വാസമായിരുന്നു. അങ്ങനെയാണ് ലാൽ ആ ചിത്രത്തിലെത്തുന്നത്.  പിന്നീട് മുരളിയെ  കണ്ട് കാര്യം പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തെ ചിത്രത്തിൽ നിന്ന് മാറ്റിയതിന്റെ ദേഷ്യം  അവസാനം വരെ തന്നോടുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് മുരളിയെ കണ്ട്  സോറി പറഞ്ഞിരുന്നു. സാരമില്ല കുഴപ്പമില്ലെന്നൊക്കെ പറഞ്ഞു. പക്ഷെ പടം വന്നതോടെയാണ് അദ്ദേഹത്തിന് തന്നോടുള്ള ദേഷ്യം കൂടിയതെന്നും അദ്ദേഹം പറഞ്ഞു  വളരെ കുറഞ്ഞ ബഡ്ജറ്റിലൊരുക്കിയ സിനിമയായിരുന്നു കളിയാട്ടം. പക്ഷെ തനിക്ക് നല്ല ലാഭവും ലഭിച്ച ചിത്രമായിരുന്നു അതെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍