ഗോഡ്ഫാദറിന്റെ ലൊക്കേഷനിൽ എൻ.എൻ പിള്ളയും തിലകനും തമ്മിൽ ഏറ്റുമുട്ടി; നിർമ്മാതാവ്

മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച ചിത്രമായിരുന്നു ​ഗോഡ്ഫാദർ.  എന്നാൽ ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ടായ രസകരമായ അനുഭവങ്ങൾ പങ്കുവെച്ച് നിർമ്മാതാവായ കെ രാധാകൃഷ്ണൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് അദ്ദേഹം സംസാരിച്ചത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

സിദ്ദിഖ് ലാലിന്റെ സംവിധാനത്തിൽ എത്തിയ ​ഗോഡ്ഫാദറിൽ പ്രധാന കഥാപാത്രമായെത്തിയത് എൻ എൻ പിള്ളയായിരുന്നു. നാടകത്തിൽ  നിന്ന് എത്തിയതുകൊണ്ട് തന്നെ പിള്ള സാറും തിലകനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സാധാരണ സംഭവമായിരുന്നു. പിള്ള സാർ നാടകാചാര്യനാണ്. അന്ന് കാരവൻ ഇല്ലാത്തത് കൊണ്ട് എല്ലാവരും ഇടവേളകളിൽ ഒരുമിച്ചിരുന്ന് തമാശ പറയുകയാണ് പതിവ്.

ഇതിനിടയിൽ തിലകൻ ചേട്ടൻ നാടകത്തെ കുറിച്ച് എന്തെങ്കിലും പറയും. അത് തെറ്റാണ്, അങ്ങനെയല്ലെന്ന് പിള്ള സാറും പറയും. തിലകൻ എന്ന് പറഞ്ഞാലും അത് ശരിയല്ലെന്ന് എൻഎൻ പിള്ളയും പറയും. അങ്ങനെ തിലകൻ ചേട്ടന് ദേഷ്യമായി. അവസാനം ചിത്രത്തിന്റെ കെെമാക്സ്
ക്ലൈമാക്‌സ് ചിത്രീകരിക്കുന്നത് ഒരു കല്യാണ ചടങ്ങിലൂടെയാണ്. മൊത്തം ആർട്ടിസ്റ്റുകളും അതിലുണ്ട്. രാവിലെ ഷൂട്ടിങ്ങിന് വന്ന തിലകനെ പന്ത്രണ്ട് മണിയായിട്ടും അഭിനയിക്കാൻ വിളിച്ചില്ലെന്ന് പറഞ്ഞ് അദ്ദേഹം ദേഷ്യത്തിലായി.

ശരിക്കും ദേഷ്യം സീനില്ലാത്തതിനായിരുന്നില്ല പിള്ള സാറിനോടുള്ള ദേഷ്യം കൊണ്ടായിരുന്നു. വിഷയം വലുതായപ്പോൾ അങ്ങനെ സംവിധായകരോട് പറഞ്ഞു. അവർ സംസാരിച്ചു തിലകനുമായി സംസാരിച്ചതിന് ശേഷം ബ്രേക്ക് ഇല്ലാതെ രണ്ടര മണിക്കൂർ കൊണ്ട് തിലകൻ ചേട്ടന്റെ സീനുകൾ വേഗത്തിന് എടുത്തു. എന്നിട്ട് പോയിക്കൊള്ളാൻ പറഞ്ഞു. അതിന് ശേഷം അവരുടെ പടത്തിൽ തിലകനെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാം കൂളായി കൊണ്ട് നടക്കുന്ന സംവിധായകന്മാരായിരുന്നു സിദ്ധിഖ്-ലാൽ കൂട്ടുകെട്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്