വല്ലാത്തൊരു തിരക്കഥയാണ്, ഒരു മിനിറ്റ് പോലും 'കിഷ്കിന്ധാ കാണ്ഡം' നിങ്ങളെ ബോറടിപ്പിക്കില്ല: ജോബി ജോര്‍ജ്

ഒരു മിനിറ്റ് പോലും പ്രേക്ഷകനെ ബോറടിപ്പിക്കാത്ത സിനിമയാകും ‘കിഷ്‌കിന്ധാ കാണ്ഡം’ എന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മിക്കുന്നത്.

ഈ സിനിമ നിര്‍മ്മിക്കാനുണ്ടായ കാരണത്തെ കുറിച്ചാണ് ജോബി ജോര്‍ജ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റേത് വല്ലാത്തൊരു തിരക്കഥയാണ്. ഞാന്‍ പലതരം സിനിമകള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ ചെയ്‌തൊരു നല്ല സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. ആ ചിത്രം ജനങ്ങള്‍ ഏറ്റെടുത്തതുമാണ്. അതൊരു ബ്രില്ല്യന്റ് ചിത്രമായിരുന്നു.

അതുപോലെ തന്നെ കിഷ്‌കിന്ധാ കാണ്ഡവും ഒരു ബ്രില്ല്യന്റ് ചിത്രമാണ്. എനിക്ക് ഈ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. മലയാള സിനിമ ചരിത്രത്തിലെ നല്ല സിനിമകളുടെ ലിസ്റ്റില്‍ കിഷ്‌കിന്ധാ കാണ്ഡം ഉണ്ടാകും. ഒരു മിസ്റ്ററി ത്രില്ലറാണ് ചിത്രം. ഇതുപോലൊരു ചിത്രം മലയാളത്തില്‍ വന്നിട്ടില്ലെന്ന് എനിക്ക് പറയാനാകില്ല, കാരണം എന്റെ അറിവ് പരിമിതമാണ്.

ഈ ഴോണറിലുള്ള ചിത്രം ഞാന്‍ കണ്ടിട്ടില്ല. ഒരുപാട് ചിത്രങ്ങള്‍ കണ്ടിട്ടുള്ള എന്റെ മകനും പറഞ്ഞു ഇത്തരമൊരു ചിത്രം കണ്ടിട്ടില്ലെന്ന്. പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുന്നു എന്നതിലാണ് ഒരു സിനിമയുടെ വിജയമിരിക്കുന്നത്. ഒരു കാര്യം എനിക്ക് പറയാനാകും.

ഈ സിനിമ ഒരുമിനിറ്റ് പോലും പ്രേക്ഷകനെ ബോറടിപ്പിക്കില്ല എന്നാണ് ജോബി ജോര്‍ജ് മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം, വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഓണം റിലീസായി സെപ്റ്റംബര്‍ 12ന് തിയറ്ററുകളിലെത്തും.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്