എന്റെ വിജയത്തില്‍ അസൂയ പൂണ്ട പുരുഷന്മാരുണ്ട്, അതൊക്കെ തങ്ങള്‍ക്ക് ഭീഷണിയാണെന്നാണ് അവര്‍ കരുതുന്നത്; വെളിപ്പെടുത്തലുമായി പ്രിയങ്ക

ബോളിവുഡ് താരമായി തിളങ്ങിയ പ്രിയങ്ക ചോപ്ര മ്യൂസിക് ആല്‍ബങ്ങളിലൂടെയാണ് ഹോളിവുഡിലേക്ക് കടക്കുന്നത്. ഒരിക്കല്‍ ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് ക്രമേണ ചേക്കേറിയതിനെ കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. ബോളിവുഡ് സിനിമാലോകത്ത് തനിക്കെതിരെ നടന്ന നീക്കങ്ങള്‍ മൂലമാണ് മാറേണ്ടി വന്നതെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

തന്റെ ജീവിതത്തിലെ പുരുഷന്‍മാരെപ്പറ്റി പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ വിജയത്തില്‍ ഇന്‍സെക്യൂരിറ്റി തോന്നിയ പുരുഷന്‍മാര്‍ ജീവിതത്തില്‍ വന്ന് പോയിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ഇന്‍സെക്യൂരിറ്റി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്റെ വിജയത്തില്‍ അങ്ങനെ തോന്നാത്ത കുറച്ച് പുരുഷന്‍മാരുണ്ട്. പക്ഷെ ഈ വിജയത്തില്‍ ഇന്‍സെക്യൂരിറ്റി തോന്നിയ പല പുരുഷന്‍മാരെയും ഞാന്‍ കണ്ടിട്ടുണ്ട്.

കുടുംബത്തിലെ അന്നദാതാക്കളും കുടുംബത്തെ നയിക്കുന്നവരും എന്ന സ്വാതന്ത്ര്യവും അഭിമാനവും പുരുഷന്‍മാര്‍ ആസ്വദിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. ഒരു സ്ത്രീ തന്നേക്കാള്‍ വിജയിച്ചാല്‍ അത് തന്റെ പരിധിയിലേക്കുള്ള ഭീഷണിയായവര്‍ കാണുന്നു. അല്ലെങ്കില്‍ സ്ത്രീ ജോലിക്ക് പോവുകയും അവര്‍ വീട്ടിലിരിരിക്കുകയും ചെയ്യുമ്പോള്‍ പുരുഷന് വിഷമം തോന്നുന്നെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

ടെലിവിഷന്‍ സീരാസായ ക്വാണ്ടിക്കോയില്‍ ലഭിച്ച വേഷം കരിയറില്‍ വഴിത്തിരിവായി. നാളുകള്‍ക്ക് ശേഷം പ്രിയങ്ക അഭിനയിക്കുന്ന സീരീസാണ് സിതാഡെല്‍. ഇതിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് വരികയാണ് പ്രിയങ്ക ചോപ്ര.

Latest Stories

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

400 സീറ്റിന്റെ വമ്പ് കഥകള്‍ കഴിഞ്ഞു; തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കുമെതിരായി കാറ്റ് വീശുന്നു; ആഞ്ഞടിച്ച് തോമസ് ഐസക്ക്

ജാക്കി, ജഗ്ഗു എന്നൊന്നും എന്നെ ആരും വിളിക്കരുത്, അശ്ലീലചിത്രങ്ങളില്‍ അടക്കം തന്റെ ശബ്ദം..; ജാക്കി ഷ്രോഫ് കോടതിയില്‍

ഇന്ത്യ കാത്തിരുന്ന സൂര്യകുമാർ യാദവ് മോഡൽ താരത്തെ ലീഗിൽ ഞാൻ കണ്ടു, ആ ചെക്കൻ ഇനി ഇന്ത്യക്കായി കളിക്കും: ആകാശ് ചോപ്ര

എംപി ബഷീര്‍ എഡിറ്റര്‍, ഹര്‍ഷനും സനീഷും ന്യൂസ് ഡയറക്ടര്‍മാര്‍; അജിത്ത് കുമാര്‍ സിഇഒ; വാര്‍ത്ത യുദ്ധത്തിലേക്ക് പുതിയൊരു ചാനല്‍ കൂടി; ഈ മാസം മുതല്‍ സംപ്രേഷണം

ജൂൺ 4ന് ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ; യുപിയിൽ 79 സീറ്റുകൾ നേടുമെന്ന് അഖിലേഷ് യാദവ്‌

IPL 2024: എബി ഡിവില്ലിയേഴ്സിനോട് സാമ്യത ഉള്ള ഒരു താരത്തെ ഞാൻ കണ്ടു, അവൻ ഭാവിയിൽ കിടിലൻ താരമാകും: അമ്പാട്ടി റായിഡു

നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

50 എല്‍ഐസി പോളിസി, 6.7 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും.. 17 കോടി രൂപ കടവും; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ