അന്ന് ഇതൊക്കെ എത്ര നാൾ കാണുമെന്ന് പറഞ്ഞ് ട്രോളി; അഞ്ചാം വിവാഹവാർഷികത്തിൽ ഞെട്ടിച്ച് പ്രിയങ്കയും നിക്കും !

ഇന്ന് അ‍ഞ്ചാം വിവാഹവാർഷികം ആഘോഷിക്കുകയാണ് നടി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും. സ്റ്റൈലിഷ് ലുക്കിൽ ഇരുവരും ന്യൂയോർക്ക് നഗരത്തിലൂടെ കൈപിടിച്ചു നടക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഇരുവരുടെയും ചിത്രങ്ങൾ ഒരു ഫാൻ പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ മകൾ മാൾട്ടി മേരി ചോപ്ര ജോനാസിനെയാണ് ആരാധകർ തിരഞ്ഞത്. അതേസമയം നിരവധി ആരാധകർ ഇരുവർക്കും വിവാഹവാര്‍ഷിക ആശംസകൾ നേരുകയും ചെയ്തിട്ടുണ്ട്.

2017ലെ ഗാലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും ഒരുമിച്ച് നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. തുടർന്ന് പ്രണയത്തിലാവുകയും ചെയ്തു.

2018 ഡിസംബറിലാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹിതരായത്. ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വെച്ച്‌ ദിവസങ്ങളോളം നീണ്ടുനിന്ന വിവാഹമായിരുന്നു അത്. ദമ്പതികളുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.

എന്നാൽ വിവാഹ സമയത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് രണ്ട് പേരുടെയും പ്രായ വ്യത്യസ്തമായിരുന്നു. പത്ത് വയസ്സിന്റെ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. മാത്രമല്ല, പ്രിയങ്കയും നിക്കും ഒരു വർഷം പോലും ഒരുമിച്ച് ജീവിക്കില്ലെന്നും ഉടൻതന്നെ വേർപിരിയുമെന്നും പ്രവചനങ്ങൾ വന്നിരുന്നു.

വിവാഹശേഷം പ്രിയങ്ക നിക്ക് ജോനാസിനൊപ്പം ലോസ് ഏഞ്ചൽസിലേക്ക് മാറി. 2022 ജനുവരിയിലാണ് മകൾ മാൾട്ടി മേരിയുടെ ജനനം. ഇരുവരുടെയും അമ്മമാരുടെ പേരുകൾ ചേർത്താണ് മകൾക്ക് പേരിട്ടത്. വാടക ഗർഭധാരണത്തിലൂടെയായിരുന്നു മൾട്ടിയുടെ ജനനം.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്