'ജവാനിൽ വിജയ്‌ക്കൊപ്പമുള്ള രംഗങ്ങൾ നൽകാമെന്ന് ഉറപ്പു നൽകിയിരുന്നു, ആറ്റ്ലി എന്നെ ചതിച്ചു' : പ്രിയാമണി

ഷാരൂഖ് ഖാൻ ചിത്രം ജവാൻ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച പ്രദർശനത്തിനെത്തിയ ചിത്രം ലോകമെമ്പാടുമായി 700 കോടി രൂപ പിന്നിടുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഷാരൂഖ് നായകനായി എത്തിയ ആറ്റ്ലി ചിത്രത്തിൽ നയൻ‌താര, ദീപിക പദുകോൺ, പ്രിയാമണി തുടങ്ങി വൻ താരനിര തന്നെയുണ്ടായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് നടി പ്രിയാമണിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ജവാനിൽ ഷാരൂഖിന്റെ ഓൾ-ഗേൾ ടീമിലെ അംഗമായാണ് പ്രിയാമണി അഭിനയിച്ചത്. ജവാൻ സ്‌ക്രീനുകളിൽ എത്തുന്നതിന് മുമ്പ് ചിത്രത്തിന്റെ അഭിനേതാക്കളെ ചുറ്റിപ്പറ്റി നിരവധി ഊഹാപോഹങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. അക്കൂട്ടത്തിൽ വിജയ് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ സിനിമയിൽ വിജയ് അഭിനയിച്ചിരുന്നില്ല. ആറ്റ്ലി തന്നെ ഇതും പറഞ്ഞ് പറ്റിച്ചുവെന്ന് പറയുകയാണ് പ്രിയാമണി.

ന്യൂസ് 18 റിപ്പോർട്ട് ചെയ്ത പ്രകാരം ചിത്രത്തിലെ വിജയ്‌യുടെ അതിഥി വേഷത്തെക്കുറിച്ച് അറ്റ്‌ലി തന്നെ അറിയിച്ചതായി പ്രിയാമണി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആവേശംകൊണ്ട പ്രിയാമണി വിജയ്‌ക്കൊപ്പമുള്ള ചില രംഗങ്ങൾ ആവശ്യപ്പെടുകയും ആറ്റ്ലി അത് സമ്മതിക്കുകയും ചെയ്തു. എന്നാൽ ജവാന്റെ ചിത്രീകരണ വേളയിൽ വിജയ് സെറ്റിൽ പ്രത്യക്ഷപ്പെടാതിരുന്നതോടെ താരം നിരാശയിലായി. ആറ്റ്ലി തന്റെ മേൽ ചെറിയ ഒരു തമാശ ഒപ്പിച്ചുവെന്നും വഞ്ചിച്ചുവെന്നും പ്രിയാമണി തമാശയായി പറഞ്ഞു.

ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ഷാരൂഖിനൊപ്പം അഭിനയിക്കവേ ഉണ്ടായ അനുഭവങ്ങളും താരം പങ്കുവച്ചിരുന്നു. ചിത്രത്തിലെ ഗാനരംഗത്തിൽ താൻ ഷാരുഖിന് പിറകിലാണ് നിന്നിരുന്നതെന്നും ഇത് കണ്ട ഷാരൂഖ് തന്നെ അദ്ദേഹത്തിന്റെ അടുത്ത് നിർത്തിയതായുമാണ് പ്രിയാമണി പറയുന്നത്.

ഷാരൂഖിന് പിന്നിലാണ് താൻ നിന്നിരുന്നത്. ഇത് കണ്ട ഷാരൂഖ് നീ പിന്നിൽ നിന്ന് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. എനിക്കറിയില്ല സർ, അവർ എന്നെ പിന്നിലാണ് നിർത്തിയതെന്ന് ഞാൻ മറുപടി നൽകുകയും ചെയ്തു. അപ്പോൾ അത് വേണ്ടെന്നു പറയുകയും തന്റെ കൈ പിടിച്ച് അദ്ദേഹത്തിന്റെ അടുത്ത് നിർത്തിക്കുകയും ചെയ്തു.’ ഈ പെൺകുട്ടി എന്റെ അരികിൽ വേണം, കൊറിയോഗ്രാഫി എന്താണെന്ന് ഞാൻ നോക്കുന്നില്ല. ഇവൾ ചെന്നൈ എക്സ്പ്രസ്സ് മുതൽ എന്റെ ഡാൻസ് ടീച്ചർ ആണ്’ എന്നും ഷാരൂഖ് പറഞ്ഞു.

നമുക്ക് അങ്ങനെ ചെയ്യാം എന്ന് കൊറിയോഗ്രാഫർ ഷോബി മാസ്റ്ററോടും സംവിധായകൻ ആറ്റ്ലിയോടും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ ഓരോ ചുവടുകളിലും ഷാരൂഖ് തന്നോട് അഭിപ്രായം ചോദിച്ചിരുന്നു എന്നും പ്രിയാമണി പറഞ്ഞു. കിംഗ് ഖാനെ കുറിച്ചുള്ള പ്രിയാമണിയുടെ വാക്കുകൾ ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരിക്കുകയാണ്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും