സിനിമയുടെ എബിസിഡി അറിയില്ല, അമ്മയെ പോലെ സ്‌പോര്‍ട്‌സിലേക്ക് തിരിയുമായിരുന്നു.. പക്ഷെ സംഭവിച്ചത് മറ്റൊന്ന്: പ്രിയാമണി

പരസ്യ ചിത്രങ്ങളില്‍ തുടങ്ങി സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറഞ്ഞ് നടി പ്രിയാമണി. അമ്മ ദേശീയ തലത്തില്‍ ബാഡ്മിന്റന്‍ പ്ലെയറായിരുന്നു. താനും ആ വഴിയിലേക്ക് എത്തുമായിരുന്നു. പക്ഷെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തനിക്ക് ഡാന്‍സിനോട് ആയിരുന്നു താല്‍പര്യം. പരസ്യ ചിത്രങ്ങളിലൂടെയാണ് സിനിമയില്‍ എത്തിയത് എന്നാണ് പ്രിയാമണി പറയുന്നത്. വനിത മാഗസിനോടാണ് പ്രിയാമണി സംസാരിച്ചത്.

”സിനിമയുടെ എബിസിഡി അറിയാത്ത കുട്ടിക്കാലത്തിലൂടെ കടന്നു വന്നയാളാണ് ഞാന്‍. അമ്മ ലതാമണിയുടെ വീട് തിരുവനന്തപുരത്താണ്. അച്ഛന്‍ വാസുദേവമണി പാലക്കാട് സ്വദേശി. ഞാന്‍ ജനിച്ചതിന് ശേഷമാണ് അച്ഛനും അമ്മയും ബെംഗളൂരുവിലേക്ക് താമസം മാറിയത്. പാലക്കാടുമായുള്ള ബന്ധങ്ങളെല്ലാം ഇപ്പോള്‍ ഫോണിലൂടെ നിലനിര്‍ത്തുന്നു. അമ്മ ദേശീയ തലത്തില്‍ ബാഡ്മിന്റന്‍ പ്ലെയറായിരുന്നു.”

”ഒരുപക്ഷേ, ഞാനും ആ വഴിയിലൊക്കെ എത്തിച്ചേരുമെന്നായിരുന്നു മറ്റുള്ളവരുടെ പ്രതീക്ഷ. സ്‌പോര്‍ട്സും അഭിനയവുമല്ല, സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഡാന്‍സിനോടായിരുന്നു എനിക്ക് താല്‍പര്യം. പക്ഷേ, കോളജില്‍ എത്തിയതോടെ ആ ഇഷ്ടം മാറി. മോഡലിങ്ങിനോട് ക്രേസ് ആയി. ഫോട്ടോഷൂട്ടിലൂടെയാണ് തുടക്കം. പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങിയത് സിനിമയിലേക്ക് വഴിത്തിരിവായി.”

”ഒരു പരസ്യത്തിന് വേണ്ടി സാരിയുടുത്തു നില്‍ക്കുമ്പോഴാണ് ഭാരതിരാജയുടെ ‘കണ്‍കളാല്‍ കൈതി സെയ്’ എന്ന സിനിമയിലേക്ക് നായികയെ തിരയുന്ന വിവരം അറിഞ്ഞത്. അച്ഛന്‍ എന്നെയും കൂട്ടി അദ്ദേഹത്തിന്റെ അടുത്ത് ചെന്നു. അപ്പോഴേക്കും അവിടെ നിരവധി പെണ്‍കുട്ടികള്‍ വന്നു പോയിരുന്നു. എന്നോട് കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞ ഉടനെ ഭാരതി സര്‍ ഓകെ പറഞ്ഞു.”

”അന്ന് അവിടെ എന്താണ് സംഭവിച്ചതെന്ന് പിന്നീടൊരിക്കല്‍ ആ സിനിമയുടെ തിരക്കഥാകൃത്ത് പ്രേം സാറാണ് വെളിപ്പെടുത്തിയത്. ദാവണിയുടുത്ത, മേക്കപ്പ് ഇല്ലാത്ത ഗ്രാമീണ പെണ്‍കുട്ടിയെയാണ് ഭാരതി സാര്‍ അന്വേഷിച്ചിരുന്നത്. അപ്പോഴാണ് പരസ്യ ചിത്രത്തിന് വേണ്ടി സാരിയുടുത്ത് മുല്ലപ്പൂവു ചൂടി ഞാന്‍ മുന്നിലെത്തിയത്” എന്നാണ് പ്രിയാമണി പറയുന്നത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി