മലയാള സിനിമയ്ക്ക് നല്ല ചീത്തപ്പേര് ഉണ്ടായിരുന്നു, മാറ്റിയെടുത്തത് മമ്മൂട്ടിയും മോഹന്‍ലാലും: പ്രിയദര്‍ശന്‍

ഒരു കാലത്ത് മലയാള സിനിമയ്ക്കുണ്ടായിരുന്ന ചീത്തപ്പേര് മാറ്റിയത് മമ്മൂട്ടിയും മോഹന്‍ലാലുമാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. സോഫ്റ്റ് പോണ്‍ എന്നാണ് കേരളത്തിന് പുറത്ത് മലയാള സിനിമ അറിയപ്പെട്ടിരുന്നത്. അതെല്ലാം മാറി ബഹുമാനം ഉണ്ടാക്കി തന്നത് മമ്മൂട്ടിയും മോഹന്‍ലാലുമാണ് എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

‘കൊറോണ പേപ്പേഴ്‌സ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രസ്മീറ്റിനിടെയാണ് സംവിധായകന്‍ സംസാരിച്ചത്. ”മോഹന്‍ലാലും മമ്മൂട്ടിയുമെന്ന് പറയുന്നത് സത്യം പറഞ്ഞാല്‍ മലയാള സിനിമയുടെ രണ്ട് തൂണുകളാണ്. അവരില്ലാതെ മലയാള സിനിമയ്ക്ക് ഇന്നുള്ള സ്റ്റാറ്റസ് ഒരിക്കലും ഉണ്ടാകില്ലായിരുന്നു.”

”കാരണം ഒരു കാലത്ത് മലയാള സിനിമയ്ക്ക് കേരളത്തിന് പുറത്തൊക്കെ നല്ല ചീത്തപ്പേരുണ്ടായിരുന്നു. സോഫ്റ്റ് പോണ്‍ ഫിലിംസ് എന്നൊക്കെ പറയുന്ന സമയമുണ്ടായിരുന്നു. അതെല്ലാം മാറി ബഹുമാനം ഉണ്ടാക്കി തന്നതിന്റെ പൂര്‍ണ ഇത്തരവാദിത്തം ഇവര്‍ക്ക് രണ്ടുപേര്‍ക്കുമാണ്.”

”അതുകൊണ്ട് തന്നെ ഇന്നത്തെ ജനറേഷന്‍ ഉള്‍പ്പടെ അഹങ്കാരത്തടെ പറയാവുന്ന കാര്യമാണ് അവര്‍ രണ്ടു പേരും ഞങ്ങളുടെ മുന്‍ഗാമികളാണെന്ന്” എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. അതേസമയം, ഏപ്രില്‍ 6ന് ആണ് കൊറോണ പേപ്പേഴ്‌സ് എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നത്.

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ശ്രീഗണേഷിന്റേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന് തിരക്കഥ ഒരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ