ആ സിനിമ തീര്‍ന്നപ്പോള്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞു, വേണമെങ്കില്‍ കൂടുതല്‍ ഡേറ്റ് തരാം, അതിരാവിലെ ഷൂട്ടിംഗിന് വരില്ലെന്ന്: പ്രിയദര്‍ശന്‍

തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടത്തെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍ പ്രിയദര്‍ശന്‍. കരിയറിലെ ഏറ്റവും വലിയ നേട്ടം പദ്മശ്രീയും ദേശീയ അവാര്‍ഡൊന്നും അല്ല എന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നത്.

തന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ നേട്ടം എന്താണെന്ന് ചോദിച്ചാല്‍ അത് പദ്മശ്രീയും ദേശീയ അവാര്‍ഡൊന്നും അല്ല. സല്‍മാന്‍ ഖാനെയും ഗോവിന്ദയെയും വെളുപ്പിന് അഞ്ചു മണിക്ക് കൊണ്ടു വന്ന് ഷൂട്ട് ചെയ്യാന്‍ പറ്റി എന്നതാണ്. അവരുടെ ജീവിതത്തില്‍ തന്റെ സിനിമയില്‍ അല്ലാതെ ഒരിക്കലും ആ നേരത്ത് വന്ന് ഷൂട്ട് ചെയ്തിട്ടില്ല.

എങ്ങനെ അത് സാധിച്ചു എന്ന് തന്നോട് പലരും ചോദിച്ചിട്ടുണ്ട്. “ക്യോം കീ” എന്ന പടം തീര്‍ന്നപ്പോള്‍ സല്‍മാന്‍ ഖാന്‍ തന്നോട് പറഞ്ഞിട്ടുണ്ട്, “”പ്രിയന്‍ ഗാരു, ഇനി ഒരു സിനിമ നമ്മളൊന്നിച്ച് ചെയ്യുകയാണെങ്കില്‍ ഞാന്‍ കൂടുതല്‍ ദിവസം തരാം, പക്ഷേ, അതിരാവിലെ ഷൂട്ടിങ്ങിന് ഞാന്‍ വരില്ല”” എന്ന്.

അവര്‍ തന്നോട് അത്രമാത്രം സഹകരിച്ചു എന്നതൊരു ഭാഗ്യമായാണ് കാണുന്നത് എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. അതേസമയം, ഹംഗാമ 2 ആണ് സംവിധായകന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. ആറ് വര്‍ഷത്തിന് ശേഷം പ്രിയദര്‍ശന്‍ ഒരുക്കിയ ബോളിവുഡ് ചിത്രമാണിത്.

Latest Stories

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്